കലമുടക്കാത്ത പൂച്ചകള്‍ ഉണ്ടാവില്ല.
ഞാനും കലങ്ങള്‍ ഉടച്ചിട്ടുണ്ട്।ഒരിക്കല്‍ അമ്മൂമ്മയുടെ ചതുരക്കണ്ണാടി പൊട്ടിച്ച് മിണ്ടാതിരുന്നിട്ടൂണ്ട്।എന്നാല്‍ ഉടക്കാത്ത കലത്തെ ചൊല്ലിയുണ്ടായ അപമാനത്തിന്റെ കഥയാണ് ഇത്।
ഇവിടെ ഉടച്ചത് കലമല്ല എന്ന് മാത്രം।പകരം പരസ്പരം ചുണ്ടു ചേര്‍ത്തിരിക്കുന്ന രണ്ട് താറാവുകള്‍ ആയിരുന്നിരിക്കണം അവ। ആയിരുന്നിരിക്കണം എന്നേ പറയാന്‍ കഴിയൂ। കാരണം അവയെ ഉടഞ്ഞതിനു ശേഷമാണ് ഞാനും കാണുന്നത്।അതിലൊന്നിന്റെ കൊക്ക് പൊട്ടിയിരിക്കുന്നു।
വലിയ ശബ്ദം കേട്ട് കുറെ ഇംഗ്ലീഷുകാരികളുടെ ചുവന്ന വിരലില്‍ ഹെന്ന കൊണ്ട് കറുത്ത ചിത്രങ്ങള്‍ കോറിയിരുന്ന നീഗ്രോക്കാരി ഓടിവന്നു।
യു ബ്രോക്കിറ്റ്..........
അടുത്ത കടയിലെ പ്രതിമ വില്‍പ്പനക്കാരി പരന്ന മൂക്കിനി അപ്പോഴേക്കും അത് കണ്ടുപിടിച്ച മട്ടില്‍ രംഗത്തെത്തി ।
ഡിഡ് ഷി ബ്രേക്കിറ്റ്॥??
എന്ന് ചോദിച്ച് കറുത്തമ്മ എന്നെ നോക്കി കണ്ണൂരുട്ടീ।
മരത്തിലും ലോഹത്തിലും തീര്‍ത്ത പ്രതിമക്കാഴ്ചകള്‍ കണ്ട് മടുത്തിട്ടാകണം ജീവനുള്ളതെന്തോ ആദ്യമായി കാണുന്ന കൌതുകത്തില്‍ ആള്‍ക്കൂട്ടത്തിന്റെ വിലപിടിച്ച കണ്ണൂകളും എന്റെ നേരെ തിരിഞ്ഞു।വിലപിടിച്ച കണ്ണൂകള്‍ എന്നു പറയാന്‍ കാര്യമുണ്ട്। ആ ഷോപ്പിംഗ് മാമാങ്കത്തിനകത്തേക്ക് കയറിയപ്പോള്‍ മുതല്‍ ഞാന്‍ പലതരത്തിലുള്ള അഭ്യാസകാഴ്ചകളും കണ്ടിരുന്നു। മരവിക്കുന്ന തണുപ്പിലും
ഉറയുന്ന ജലത്തിലേക്ക് എടുത്തു ചാടി ആളുകളുടേ കണ്ണൂകളെ വിലക്ക് വാങ്ങുന്ന ഫ്രഞ്ചുകാരും [കാരത്തികളും] തീയുകൊണ്ട് ശരീരത്തിലുഴിഞ്ഞ് അഭ്യാസങ്ങള്‍ കാണിക്കുന്ന നീഗ്രോകള്‍।അങ്ങിനെ സ്വയം ദണ്ഡിപ്പിച്ചും മറ്റുള്ളവര്‍ക്ക് അവര്‍ കാഴ്ചയുടെ വിരുന്നൊരുക്കുന്വോള്‍ അത് അത്ഭുതത്തോടെ നോക്കി കാണുന്ന ഒരായിരം കണ്ണുകള്‍। ആ ആനന്ദത്തിന്റെ രഹസ്യം എന്തായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു നോക്കി। മുങ്ങിചാവാന്‍ പോകുന്ന ആ പെണ്‍കുട്ടീ എന്റെ മകളല്ലല്ലോ എന്ന നിഗൂഡാനന്ദം തന്നെയാണത്।എന്നാല്‍ ശ്രീലങ്കന്‍ പരന്വരാഗത ന്രുത്തരുപമായ ചനപൊളി ഡാന്‍സിനും മറ്റും ആളുകള്‍ കുറവായിരുന്നു। അത് കണ്ടപ്പോള്‍ ചാക്യാര്‍ കൂത്താണ് ഓര്‍മ്മ വന്നത്। പാവം ചാക്യാര്‍ ഇവിടെ വന്നാലത്തെ ഗതിയും ഇതായിരിക്കും എന്ന് തോന്നി। [പുതിയകാലത്തെ കോമഡി ചാക്യാര്‍ അല്ലട്ടോ]
ബാക്കിയായ രണ്ട് ആസ്വാദകകണ്ണൂകളും കെട്ടൂപോയതോടെ ശ്രീലങ്കന്‍ ചാക്യാരും കൂട്ടാളികളും കളി മതിയാക്കി അരങ്ങൊഴിഞ്ഞു। കൂട്ടത്തിലുണ്ടായിരുന്ന രണ്ട് സുന്ദരിമാരുടെ ന്രുത്തത്തിന് പിന്നെയും കുറച്ച് ചെറുപ്പക്കാരുടെ കണ്ണൂകളെ കിട്ടി। അതിലൊരുവള്‍ അയഞ്ഞ ബ്ലൌസ് മുറുക്കുന്നത് ഒരുവന്‍ ശ്രദ്ധയോടെ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു।കടല്‍ കടന്നാല്‍ കലകള്‍ ആദരിക്കപ്പെടുന്നതീവിധത്തില്‍ എന്നതിന് തെളിവായിരുന്നു അത്। വളരെ വേഗത കുറഞ്ഞ ഈ ചുവടുകള്‍ നിര്‍ത്തി ആ ട്രേഡ് സെന്റെറിന്റെ മുകളില്‍ നിന്നൊ മറ്റോ എടുത്തു ചാടിയാല്‍ കൂടുതല്‍ കാഴചക്കാരെ കിട്ടുമെന്ന് എനിക്കാ ചാക്യാരോട് പറയാന്‍ തോന്നി।
നമുക്ക് തല്ക്കാലം കലയില്‍ നിന്ന് നമ്മുടെ കലത്തിലേക്ക് മടങ്ങാം।
യെസ് യു ബ്രോക്കിറ്റ്
പരന്ന മൂക്കിനി അത് സ്ഥിരീകരിച്ചു
എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു। അങ്ങിനെയൊരു സാധനം ഞാന്‍ നടക്കുന്ന വഴിയില്‍
കണ്ടിരുന്നില്ല।
അങ്ങിനെയുള്ള ഇടങ്ങളില്‍ വഴിയരികില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന ബോധത്തില്‍ നടത്തത്തിന്റെ ക്രുത്യമായ മര്യാദകള്‍ അനുസരിച്ചു തന്നെയാണ് ഞാനും നടന്നിരുന്നത് । ആ വഴിയില്‍ ഒന്നുമുണ്ടായിരുന്നതായി എനിക്ക് ഓര്‍മ്മയില്ല
ഞാനൊരു സ്വപ്നജീവി ആണ് എന്നതൊക്കെ ശരി തന്നെ എന്നിരുന്നാലും അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടൂണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്
മാത്രമല്ല ക്രുത്യമായി ലസണ്‍പ്ലാനുകള്‍ തയ്യാറാക്കി ആക്റ്റിവിറ്റികള്‍ പ്ലാന്‍ ചെയ്ത് നിശ്ചിത സമയപരിധിക്കുള്ളില്‍ മനോഹരമായി നടപ്പാക്കുന്ന ഒരു ടീച്ചര്‍ കൂടിയാണു ഞാന്‍। ആ എനിക്ക് ഇങ്ങനെയൊരു അബദ്ധം പറ്റുകയെന്നത് അസംഭവ്യമായിരുന്നു
എന്തായാലും എല്ലാവരും കുറ്റവാളിയെന്ന് മുദ്രകുത്തിയ സ്ഥിതിക്ക് എനിക്കത് അംഗീകരിക്കാതെ നിവ്രുത്തിയുണ്ടായിരുന്നില്ല
അപ്പോഴേക്കും മാനസികമായി ഞാനും കുറ്റവാളിയാകാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു
എങ്കിലും ശുദ്ധ അസംബന്ധമാണെന്നറിഞ്ഞുകൊണ്ട് തന്നെ[ചില സാധനങ്ങള്‍ക്ക് അറിഞ്ഞുകൊണ്ടു തന്നെ പറഞ്ഞതിലും കുറഞ്ഞ വില പറഞ്ഞ് വിലപേശുന്ന പഴഞ്ചന്‍ രീതിയില്‍] ഒരു എതിര്‍വാദത്തിനായി ഞാന്‍ പറഞ്ഞു
ഐ ഡിഡിന്റ് ഡു എനിതിഗ് ഇറ്റ് കേം റ്റു മി
ഹാ ഹാ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി। പരന്ന മൂക്കിനിയായിരുന്നു അത്
ഇറ്റ് കേം റ്റു യൂ
അതിനെന്താ ജീവനുണ്ടോ?
സീ ഇറ്റ് ഈസ് സോ ഫണ്ണീ ഇറ്റ് കേം റ്റു ഹെര്‍
അവള്‍ ജനക്കൂട്ടത്തോടായി പറഞ്ഞു। എനിക്ക് അവിടെയിരുന്ന ചെന്വുകുടത്തില്‍ കയറി ഒളീക്കാന്‍ തോന്നി।
അവരുടെ തീര്‍പ്പ് എന്താണെന്നറിയാനുള്ള വേവലാതിയോടെ ആവശ്യപ്പെടുകയാണെങ്കില്‍ അതിന്റെ വില കൊടുക്കാന്‍ റെഡിയായി ഞാന്‍ നിന്നു
എന്തോ ഭാഗ്യത്തിന് അവരെന്നെ പണം ഈടാക്കാതെ തന്നെ വെറുതെ വിട്ടൂ
ആ കാഴചയില്‍ ഇനി സാഹസികമായ പരിണാമങ്ങള്‍ ഒന്നുമുണ്ടാവില്ലെന്ന തിരിച്ചറിവിലാകണം ജനക്കൂട്ടം വീണ്ടും പ്രതിമക്കാഴ്ചകളിലേക്ക് തിരിഞ്ഞു
കൊലപാതകകേസില്‍ വെറുതെ വിട്ട പ്രതിയെപോലെ ഞാനും ആ കൂടാരത്തില്‍ നിന്ന് പുറത്തു കടന്ന് സ്വാതന്ത്രത്തിന്റെ വായു ശ്വസിച്ചു
എങ്കിലും എന്റെ കാലില്‍ അപ്പോഴും ആ താറാവിന്റെ കൊക്കിന്റെ നീറ്റല്‍ ഉണ്ടായിരുന്നു
എങ്ങിനെയാവാം അതു സംഭവിച്ചത്?? ഞാന്‍ ഓര്‍ത്തു നോക്കി
ചിലപ്പോള്‍ എന്റെ നടത്തത്തിന്റെ കാറ്റടിച്ചിട്ടാവണമെന്ന് സമാധാനിച്ചു
ഒപ്പമുണ്ടായിരുന്ന കുട്ടികളോട് ഈ കാര്യം പറഞ്ഞ് നടക്കുന്നതിനിടയില്‍ ഇളയമകന്‍ വന്ന് തോളത്തുരുമ്മി വളരെ കൂളായി പറയുന്നു। മമ്മാ....ഞാനാ അതു ചെയ്തതെന്ന്
അതെ അവന്‍ എന്റെ പിന്നില്‍ ഉണ്ടായിരുന്നു। ആദ്യം ഞാനവനെ സംശയിച്ചതുമാണ്। എങ്കിലും നിഷ്ക്കളങ്കമായ മുഖഭാവത്തോടെയുള്ള അവന്റെ നില്പ് ഒരു കുറ്റവാളിയുടെതായിരുന്നില്ല
എന്റെ നിരപരാധിത്വം തെളിഞ്ഞതിലും നടത്തത്തിന്റെ കണക്കിലെനിക്ക് പാളിച്ചകള്‍ പറ്റിയിട്ടില്ലെന്നറിഞ്ഞതില്‍ സന്തോഷം തോന്നിയെങ്കിലും
ആ മൂക്കിനിയുടെ ഇറ്റ് കേം റ്റു യൂ എന്ന പരിഹാസചോദ്യം എന്റെ ഉള്ളില്‍ പിന്നെയും കുറെ നേരം കിടന്ന് നീറി।
അല്പനേരം കൂടി കഴിഞ്ഞപ്പോള്‍ കഴിഞ്ഞ കുറെ നിമിഷങ്ങള്‍ക്കുള്ളീല്‍ ഉണ്ടായ കാര്യങ്ങള്‍ പാടെ വിസ്മരിച്ച് മമ്മാ എനിക്ക് തുര്‍ക്കി ഐസ്ക്രീം വേണമെന്നു പറഞ്ഞ് എന്റെ മകന്‍ എന്നെ വീണ്ടും അതിശയിപ്പിച്ചു।
എന്തു കാര്യങ്ങളെയും വേഗത്തില്‍ ഡീലേറ്റാന്‍ കഴിവുള്ള ഉപകരണം ഘടിപ്പിച്ച വിലകൂടിയ കമ്പ്യൂട്ടറുകളാണ് ഇന്നത്തെ ഓരോ കുട്ടിയും
അവിടെ മനുഷ്യന്റെ വികാരങ്ങള്‍ക്കും വിഷമങ്ങള്‍ക്കും യാതൊരു ഓപ്ഷനുമില്ലെന്ന് എനിക്ക് തോന്നി।
വേഗതയില്ലാത്ത കാഴ്ചകളെ സ്നേഹിക്കുന്ന കണ്ണുകളും, ഒരോര്‍മ്മയും ഡീലീറ്റാന്‍ കഴിയാത്ത പല്ലു കൊഴിഞ്ഞ പഴയ സിസ്റ്റം കൈമുതലായുള്ള ഞാന്‍ ഇനി അവരെ പുതുതായി എന്തു പഠിപ്പിക്കാനാണ്.......
2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച
2010, മേയ് 11, ചൊവ്വാഴ്ച
ആസക്തിയുടെ പതിനെഴുകള്‍
എനിക്കറിയാം ഈ രാത്രിയും അയാള്‍ വരുമെന്ന് ആസക്തിയുടെ കടിഞ്ഞാണുകള്‍
പൊട്ടിച്ച് അയാളുടെ പദചലനങ്ങള്‍ സമുദ്രത്തിന്റെ ഇരന്വല്‍ പോലെ എന്റെ
കാതുകളില്‍ വന്നലക്കുന്നു. പൂച്ചയെ പോലെ പതുങ്ങിപ്പതുങ്ങി എന്റെ മുറിയുടെ
വാതിക്കല്‍ അയാള്‍ നില്‍ക്കുന്നുണ്ടാവം.....ഇങ്ങനെയുള്ള അവസ്ഥകളിലാണ്
ദീപന്‍ ഞാന്‍ നിങ്ങളെയോര്‍ത്ത് ഏറെ സങ്കടപ്പെടാറ്. ഞാനിവിടെ വെറും കിടക്ക
മാത്രമാവുന്നു. ഉഷ്മളമായ ഒരാലിംഗനത്തിനു പോലും സാധ്യതയില്ലാത്ത ബലാത്സംഗം
മാത്രമാണ് ഈ മുറിയില്‍ എന്നും നടക്കുന്നത്.ഇടക്കൊക്കെ ഞാനും സ്വാതന്ത്രത്തെ
കുറിച്ച് ചിന്തിക്കാറുണ്ട് ഈ മുറികളിലെ തടിച്ചുരുണ്ട തുടകളുള്ള സോഫകളിലും
അമിത ഭാരം കൊണ്ട് വീര്‍ത്ത അലമാരകളിലും ഇടിച്ചു വീഴുന്വോള്‍........
എന്റെ കുട്ടികള്‍ അവര്‍ക്ക് അച്ഛന്‍ ഉണ്ടായിരിക്കണമെങ്കില്‍ ഞാനീ
ബലാത്സംഗത്തിനു സമ്മതിച്ചേ മതിയാവൂ എന്നാണ് അവസ്ഥ.........അയാളുടെ
സമ്മര്‍ദ്ദങ്ങള്‍ ഒരു ദിവസത്തിന്റെ മുഴുവന്‍ അഴുക്കുകള്‍ എല്ലാം
എന്നിലേക്ക് ഒഴുക്കി വിട്ടാലെ അയാള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയൂ,
അയാള്‍ക്ക് ഉറങ്ങാനുള്ള വെറും ഒരു ഉറക്കുഗുളികയാണു ഞാന്‍....എവിടെയോ
വായിച്ചിട്ടുണ്ട് മദ്യലഹരിയില്‍ ആസക്തി മൂത്ത ഭര്‍ത്താവിനെ കൊണ്ട് ഒരു
വൈദ്യന്റെ നിര്‍ദ്ദേശ പ്രകാരം കുതിരമൂത്രം കുടിപ്പിച്ച ഭാര്യയെ കുറിച്ച്
തുടരെ തുടരെയുള്ള പ്രസവത്താലും ഭോഗാസക്തി കൊണ്ടും വലഞ്ഞ അവര്‍
സഹികെട്ടായിരുന്നു അങ്ങിനെ ചെയ്തത് എന്നാല്‍ ഭര്‍ത്താവ് കള്ളില്‍ ചേര്‍ത്തു
കൊടുത്ത കുതിരമൂത്രം ഒറ്റയടിക്കു വിഴുങ്ങുകയും പണ്ടത്തേതിലും ആസക്തിയോടെ
അവരെ പ്രാപിക്കാന്‍ തുടങ്ങുകയും ചെയ്തു.
ഈ തടവറയിലാണ് എന്റെ കൌമാരവും, യൌവനവും എരിഞ്ഞു തീര്‍ന്നത്. നീണ്ട പതിനേഴു
വര്‍ഷങ്ങള്‍, ആദ്യത്തെ പതിനേഴില്‍ ലാളനയുടെ തോണി തുഴഞ്ഞ് അചഛനുണ്ട്,
അമ്മയുടെ കരുതലിന്റെ പച്ചപ്പുണ്ട് .എന്നാല്‍ രണ്ടാമത്തെ പതിനേഴില്‍ ജീവിതം
സ്നേഹരാഹിത്യത്താല്‍ വരണ്ട മരുഭൂമിയാണ്..........മരവിക്കുന്ന
തണുപ്പാണ്............
എനിക്കുമേല്‍ ഇരുട്ടു പോലെ അയാള്‍ എപ്പോള്‍ വേണെമെങ്കിലും അടര്‍ന്നു വീഴാം
............ആ നിമിഷങ്ങളെ കാത്തിരിക്കുകയാണ് ഞാന്‍
.................പച്ചപ്പട്ടു സാരിക്കും പാലക്കമാലക്കും വേണ്ടി കല്ല്യാണം
കഴിക്കാമെന്നു സമ്മതിച്ച നിഷ്ക്കളങ്കയായ ഒരു പെണ്‍കുട്ടി എന്നെ നോക്കി വായ
പൊത്തി ചിരിക്കുന്നു.............ആദ്യരാത്രിയില്‍ തന്നെ സംഭോഗത്തിന്റെ
ആയുധങ്ങളുമായി അയാള്‍ നിന്നത്.............ഒടുവില്‍ എന്തു സംഭവിച്ചുവെന്ന്
മനസിലാക്കുന്നതിനു മുന്‍പെ അടര്‍ന്നു മാറീയ തടിച്ചു കൊഴുത്ത ആ
ശരീരം............ഉലഞ്ഞ പട്ടുസാരിയും വാരിപിടിച്ച് നില്‍ക്കുന്വോള്‍ ഞാന്‍
സങ്കടപ്പെടുകയായിരുന്നു............വയറിനു താഴെയായി ആരും കാണാതെ സൂക്ഷിച്ച ആ
കുഞ്ഞു മറുക് അയാള്‍ കണ്ടില്ലല്ലൊയെന്ന്...............ഇന്ന് പതിനേഴു
വര്‍ഷങ്ങള്‍ക്കു ശേഷവും അയാള്‍ കാണാത്ത മരുഭൂമികളും വസന്തങ്ങളും എന്നെ
പുണരുന്വോള്‍ വലിയൊരു വന്‍ കര പോലെയെന്റെ മനസ്സ് അയാളില്‍ നിന്നും വേറിട്ടു
കിടക്കുന്വോള്‍ ഞാനറിയുന്നു ഞങ്ങള്‍ തമ്മില്‍ ഇതു വരെ
കണ്ടുമുട്ടിയിട്ടേയില്ലെന്ന്.................................എന്റെ ഉടഞ്ഞ
ശരീരത്തിലെ ഈ കാക്കാപുള്ളീ കല്ലു പൊലെയുള്ള വിധിയുടെ മായാത്ത
അടയാളമാണെന്ന്..............
2010, മാർച്ച് 3, ബുധനാഴ്‌ച
ഒരു ബ്രോയിലര്‍ ബ്ലോഗായനം
വേള്‍ഡ് ആനിമല്‍ ബ്ലോഗേഴ്സ് അസോസിയേഷന്റെ ബെസ്റ്റ് ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തു നിന്നും ആദ്യമായി യു എ ഇയില്‍ എത്തിയതായിരുന്നു രാധികാമേനോന്‍.തന്റെ ഡബ്ലിയൂ ഡബ്ലിയൂ .രാധികാമേനോന്‍ ബ്ലോഗ് സ്പോട്ടീലൂടെ വള്രെ കുറഞ്ഞ വര്‍ഷത്തിനകം തന്നെ ഭൂലോകത്ത് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
മനുഷ്യര്‍ പക്ഷിമ്രുഗാദികളോട് കാണിക്കുന്ന ക്രൂരതയായിരുന്നു അവരുടെ ബ്ലോഗിന്റെ പ്രതിപാദ്യ വിഷയം. അന്നവിടെ പങ്കെടുത്ത അന്‍പതോളം ബ്ലോഗേഴ്സും അതേ വിഷയ്ത്തില്‍ ബ്ലോഗുകള്‍ എഴുതി തെളിഞ്ഞവരായിരുന്നു.
തന്റെ പ്രബന്ധം അവതരിപ്പിക്കേണ്ട ഏഴാമത്തെ ഊഴവും കാത്ത് അവര്‍ ശ്വാസം അടക്കിപിടിച്ച് കസേരയില്‍ ഇരിക്കുകയായിരുന്നു. എമിലിയെന്നു പേരായ മെലിഞ്ഞു നീണ്ട യൂറോപ്യന്‍ സുന്ദരി അവരുടെ പെറ്റ് ഡോഗ്സുമായുള്ള ആത്മബനധം പങ്കുവെക്കുകയായിരുന്നു വേദിയില്‍ അപ്പോള്‍. പെറ്റ് ഡോഗ്സിനെ എങ്ങിനെ കെയര്‍ ചെയ്യണമെന്ന് കൊഞ്ചുന്ന ഇംഗ്ലീഷില്‍ അവര്‍ ചവച്ചരക്കുന്നതും നോക്കി രാധികാമേനോന്‍ ഇരുന്നു.അവരുടെ മനസ്സ് ഒരു
കോഴിക്കുഞ്ഞിനെ പോലെപിടക്കുകയായിരുന്നു തനിക്ക് ഉദ്ദേശിച്ച കാര്യങ്ങള്‍ ഇതുപോലെ കണ്‍ വേ ചെയ്യാന്‍ കഴിയുമോ എന്നോര്‍ത്ത് ..............
പ്രസംഗിച്ച് അവര്‍ക്ക് മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഓഫീസിലെ മടുപ്പന്‍ ഉച്ചകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് ബ്ലോഗിംങ്ങ് ആരംഭിച്ചത്.ആദ്യമാദ്യം ഒരു തമാശമാത്രമായിരുന്നു അത് .പിന്നീട് നല്ല നല്ല കമന്റ്സ് കിട്ടിതുടങ്ങിയതോടെ അതൊരു ക്രേസ് ആയി മാറുകയായിരുന്നു, അങ്ങിനെയാണ് അമ്മൂംമ്മയുടെ കോഴികളെ കുറിച്ച് എഴുതിതുടങ്ങി അത് നാഷണല്‍ ജിയോഗ്രഫിക്കല്‍ ചാനലില്‍ നിന്നും നെറ്റില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും റഫര്‍ ചെയ്ത ഒരു സന്വൂര്‍ണ്ണ ആനിമല്‍ ബ്ലോഗായി മാറിയത്.
ഗോപേട്ടനും കുട്ടികള്‍ക്കും തുടക്കത്തില്‍ എല്ലാമൊരു തമാശയായിരുന്നു. എന്നാല്‍ ബെസ്റ്റ് എനിമല്‍ ബ്ലോഗ് അവാര്‍ഡു കിട്ടുകയും ദുബായിലേക്കുള്ള ഈ ക്ഷണവും കൂടിയായപ്പോള്‍ എല്ലാവരും അതിശയിച്ചു പോയിരിക്കുന്നു.
അടുത്തത് രാധികാമേനോന്റെ ഊഴമായിരുന്നു. ചുവന്ന പട്ടൂസാരി ഒന്നൊതുക്കി പിടിച്ച് അവര്‍ എഴുന്നേറ്റു മൈക്കിന്റെ
മുന്നിലേക്കു നീങ്ങി നിന്ന് ലളിതമായ ഇംഗ്ലീഷില്‍ തന്റെ ബ്ലോഗിനെ കുറിച്ചും അതെഴുതുവാനുണ്ടായ കാരണത്തേക്കുറിച്ചും വിശദീകറിച്ചു. കുട്ടിയായിരിക്കുന്വോള്‍ തന്നെ അവള്‍ക്ക് പക്ഷിമ്രുഗാദികള്‍ എന്നുവെച്ചാല്‍ ജീവനായിരുന്നു.വീട്ടില്‍ ഒരു പോമറെനിയന്‍ പട്ടി മുതല്‍, രണ്ടു ലൌവ് ബേര്‍ഡ്സും ഒരു കുരങ്ങനും അഞ്ചു മുയല്‍ കുഞ്ഞുങ്ങളുമുണ്ട്. പക്ഷേ ആദ്യത്തേ ബ്ലോഗ് കുട്ടിക്കാലത്ത് അമ്മൂമ്മയുടെ വീട്ടില്‍ ഉണ്ടായിരുന്ന കോഴികുഞ്ഞുങ്ങളുടെ ഓര്‍മ്മയാണ്. ഒരു വെക്കേഷന് അമ്മൂമ്മയുടെ വീട്ടില്‍ പോയി നിന്നപ്പോഴായിരുന്നു അത് .ഇളമ്മഞ്ഞനിറമുള്ള ആറു കോഴിക്കുഞ്ഞുങ്ങള്‍.....അവയെ സംരക്ഷിച്ചുകൊണ്ട് ഒരു തടിച്ച അമ്മക്കോഴി. അവക്ക് തീറ്റ കൊടുക്കലും വെള്ളം കുടിപ്പിക്കലും അവയുടെ പിന്നാലെ നടക്കലുമായിരുന്നു പിന്നീട് അവളുടെ ജോലി.പക്ഷേ ഒരു ദിവസം അവള്‍ നോക്കിനില്‍ക്കെയാണ് അതു സംഭവിച്ചത് ഒരു പരുന്ത് ചീറി പാഞ്ഞു വന്ന് അതില്‍ നിന്നും മൂന്നു കുഞ്ഞുങ്ങളെ റാഞ്ചിയെടുത്ത് പറന്നത് തള്ളക്കൊഴിയുടെ കരച്ചിലും ബഹളവും കൊണ്ടൊന്നും കാര്യമുണ്ടായില്ല..പാവം തള്ളക്കൊഴി തടിച്ച ശരീരവുമേന്തി കുറെദൂരം പറക്കുകയും ചെയ്തു.പക്ഷേ അപ്പോഴേക്കും കുഞ്ഞുങ്ങളേയും കൊണ്ട് പരുന്തച്ചന്‍ ഒരു തെങ്ങിന്റെ മണ്ടയില്‍ ലാന്‍ഡ് ചെയ്തിരുന്നു.. അവളുടെ ആദ്യ ബ്ലോഗ് ആ അനുഭവകഥയായിരുന്നു. ആളുകള്‍ക്ക് അത് ശരിക്കും രസിച്ചിരുന്നു.ഇംഗ്ലീഷ് ബ്ലോഗായതിനാല്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കമന്റ്സുകള്‍ കിട്ടൂകയുണ്ടായി.
പക്ഷിമ്രുഗാദികളെ വളരെയധികം കൊന്നൊടുക്കുന്ന ഒരു കാലഘട്ടമാണിതെന്ന് അവര്‍ പ്രസ്താവിച്ചു, കെന്‍ഡുകി ചിക്കനും മാക് ഡൊണാള്‍ഡിനും വേണ്ടി എത്ര കോഴികളെയാണ് ദിവസവും കൊന്നൊടുക്കുന്നത്.കൊല്ലാന്‍ വേണ്ടി വളര്‍ത്തുന്ന ഒരു നീചമായ നയമാണ് നാം ഇപ്പോള്‍ ഫോളൊ ചെയ്യുന്നതെന്ന് അവര്‍ ദു:ഖത്തോടെ പറഞ്ഞ് തന്റെ രണ്ട മണിക്കൂര്‍ നീണ്ട പ്രഭാഷണം അവസാനിപ്പിച്ചതോടെ വേദിയില്‍ കരഘോഷം മുഴങ്ങി.
ഗോപനും കുട്ടികളും അവിടെയില്ലാത്തതില്‍ അവര്‍ക്ക് വിഷമം തോന്നി. ഓ അവര്‍ കാണേണ്ടതായിരുന്നു ഇത് . സാമാന്യം സുന്ദരിയും കേന്ദ്രസര്‍ക്കാര്‍ തസ്തികയില്‍ ഉയര്‍ന്ന ശന്വളം വാങ്ങുന്ന ജോലിയും ഉണ്ടെങ്കിലും വീട്ടില്‍ അവര്‍ക്ക് വെച്ചു വിളന്വുന്ന ഒരു സാധാരണ വീട്ടമ്മയുടെ സ്ഥാനം മാത്രമെയുണ്ടായിരുന്നുള്ളൂ.ഇംഗ്ലീഷിലെ പ്രൊണൊന്‍സേഷന്‍ ശരിയല്ലയെന്നു പറഞ്ഞ് ഐസി എസ്സി സിലബ്സിലുള്ള മകളും അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ഗോപനും അവളെ കളിയാക്കാറുണ്ടായിരുന്നു.
ബ്ലോഗേഴ്സ് മീറ്റ് കഴിഞ്ഞപ്പോഴേക്കും നേരം ഉച്ചയോടടുത്തിരുന്നു. അതു വരെ നെറ്റിലെ മുഖമില്ലാത്ത സൌഹ്രുദങ്ങളെ നേരിട്ടൂ കാണുകയും പരിചയം പുതുക്കുകയും ചെയ്യുന്നതിരക്കിലായിരുന്നു എല്ലാവരും എമിലി വന്ന് അവളുടെ കൈയില്‍ കയറിപിടിച്ചു ഇറുകിയ ഒരു ടോപ്പും ചെറിയ ഒരു പാവാടയുമായിരുന്നു അവളുടെ വേഷം ബീയര്‍ കഴിച്ച് അവളുടെ കണ്ണുകള്‍ സന്ധ്യാകാശം പോലെ ചുവന്നിരുന്നു.
ക്രിസ് എന്ന പേരില്‍ പ്രശസ്തനായ ബ്ലോഗര്‍
ക്രിസ്റ്റഫറിനെയും ആല്‍ബര്‍ട്ടിനെയും മെരീനയേയും അവള്‍ അവിടെ വെച്ച് പരിചയപ്പെട്ടു.അപ്പോഴേക്കും ലഞ്ച് റെഡിയായിരുന്നു. വറുത്ത കോഴിക്കഷ്ണങ്ങള്‍ പലരൂപത്തില്‍ വര്‍ണ്ണത്തില്‍...........ചിക്കന്‍ ലോലിപോപ്പുകള്‍ അമ്മൂമ്മയുടെ പരുന്ത് റാഞ്ചി കൊണ്ടു പോയ കോഴികുഞ്ഞുങ്ങളെ പോലെ. വെസ്റ്റേണ്‍ മ്യൂസിക്കിന്റെ നനുത്ത താളത്തില്‍ അവര്‍ സ്വയമറിയാതെ ചുവടുകള്‍ വെച്ചു ..ക്രിസ്റ്റിയുടെ കൈകള്‍ അവളുടെ അരക്കെട്ടിനെ ചുറ്റി വരിഞ്ഞു
അവള്‍ ഒരു ബ്രോയിലര്‍ ചിക്കനെപോലെ പിടഞ്ഞു. അവന്‍ അവളെ വളരെ വിദഗ്ദമായി മയപ്പെടുത്തിയെടുക്കാന്‍ തുടങ്ങി ആദ്യം കഴുത്തില്‍ പിന്നെ മാറില്‍ തുടകളില്‍ .. . ........... ............
ഒഴിഞ്ഞപാത്രങ്ങളിലെ എല്ലിന്‍ കഷ്ണങ്ങള്‍ കുടിച്ചു വറ്റിച്ച ബിയര്‍ കാനുകള്‍ ക്രിസ്റ്റിയുടെ തോളില്‍ ചാരി വേച്ചു വേച്ചു ഹോട്ടല്‍ സീഗളിലെ മൂന്നൂറ്റി അഞ്ചാം നന്വര്‍ ഏസി മുറിയിലേക്ക് നടക്കുന്വോള്‍ അവള്‍ പിറുപിറുത്തു............‘ ദിവസവും എത്ര കോഴിക്കുഞ്ഞുങ്ങളെയാണ് നാം കൊന്നു തിന്നുന്നത്‘ “!!
മനുഷ്യര്‍ പക്ഷിമ്രുഗാദികളോട് കാണിക്കുന്ന ക്രൂരതയായിരുന്നു അവരുടെ ബ്ലോഗിന്റെ പ്രതിപാദ്യ വിഷയം. അന്നവിടെ പങ്കെടുത്ത അന്‍പതോളം ബ്ലോഗേഴ്സും അതേ വിഷയ്ത്തില്‍ ബ്ലോഗുകള്‍ എഴുതി തെളിഞ്ഞവരായിരുന്നു.
തന്റെ പ്രബന്ധം അവതരിപ്പിക്കേണ്ട ഏഴാമത്തെ ഊഴവും കാത്ത് അവര്‍ ശ്വാസം അടക്കിപിടിച്ച് കസേരയില്‍ ഇരിക്കുകയായിരുന്നു. എമിലിയെന്നു പേരായ മെലിഞ്ഞു നീണ്ട യൂറോപ്യന്‍ സുന്ദരി അവരുടെ പെറ്റ് ഡോഗ്സുമായുള്ള ആത്മബനധം പങ്കുവെക്കുകയായിരുന്നു വേദിയില്‍ അപ്പോള്‍. പെറ്റ് ഡോഗ്സിനെ എങ്ങിനെ കെയര്‍ ചെയ്യണമെന്ന് കൊഞ്ചുന്ന ഇംഗ്ലീഷില്‍ അവര്‍ ചവച്ചരക്കുന്നതും നോക്കി രാധികാമേനോന്‍ ഇരുന്നു.അവരുടെ മനസ്സ് ഒരു
കോഴിക്കുഞ്ഞിനെ പോലെപിടക്കുകയായിരുന്നു തനിക്ക് ഉദ്ദേശിച്ച കാര്യങ്ങള്‍ ഇതുപോലെ കണ്‍ വേ ചെയ്യാന്‍ കഴിയുമോ എന്നോര്‍ത്ത് ..............
പ്രസംഗിച്ച് അവര്‍ക്ക് മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഓഫീസിലെ മടുപ്പന്‍ ഉച്ചകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് ബ്ലോഗിംങ്ങ് ആരംഭിച്ചത്.ആദ്യമാദ്യം ഒരു തമാശമാത്രമായിരുന്നു അത് .പിന്നീട് നല്ല നല്ല കമന്റ്സ് കിട്ടിതുടങ്ങിയതോടെ അതൊരു ക്രേസ് ആയി മാറുകയായിരുന്നു, അങ്ങിനെയാണ് അമ്മൂംമ്മയുടെ കോഴികളെ കുറിച്ച് എഴുതിതുടങ്ങി അത് നാഷണല്‍ ജിയോഗ്രഫിക്കല്‍ ചാനലില്‍ നിന്നും നെറ്റില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും റഫര്‍ ചെയ്ത ഒരു സന്വൂര്‍ണ്ണ ആനിമല്‍ ബ്ലോഗായി മാറിയത്.
ഗോപേട്ടനും കുട്ടികള്‍ക്കും തുടക്കത്തില്‍ എല്ലാമൊരു തമാശയായിരുന്നു. എന്നാല്‍ ബെസ്റ്റ് എനിമല്‍ ബ്ലോഗ് അവാര്‍ഡു കിട്ടുകയും ദുബായിലേക്കുള്ള ഈ ക്ഷണവും കൂടിയായപ്പോള്‍ എല്ലാവരും അതിശയിച്ചു പോയിരിക്കുന്നു.
അടുത്തത് രാധികാമേനോന്റെ ഊഴമായിരുന്നു. ചുവന്ന പട്ടൂസാരി ഒന്നൊതുക്കി പിടിച്ച് അവര്‍ എഴുന്നേറ്റു മൈക്കിന്റെ
മുന്നിലേക്കു നീങ്ങി നിന്ന് ലളിതമായ ഇംഗ്ലീഷില്‍ തന്റെ ബ്ലോഗിനെ കുറിച്ചും അതെഴുതുവാനുണ്ടായ കാരണത്തേക്കുറിച്ചും വിശദീകറിച്ചു. കുട്ടിയായിരിക്കുന്വോള്‍ തന്നെ അവള്‍ക്ക് പക്ഷിമ്രുഗാദികള്‍ എന്നുവെച്ചാല്‍ ജീവനായിരുന്നു.വീട്ടില്‍ ഒരു പോമറെനിയന്‍ പട്ടി മുതല്‍, രണ്ടു ലൌവ് ബേര്‍ഡ്സും ഒരു കുരങ്ങനും അഞ്ചു മുയല്‍ കുഞ്ഞുങ്ങളുമുണ്ട്. പക്ഷേ ആദ്യത്തേ ബ്ലോഗ് കുട്ടിക്കാലത്ത് അമ്മൂമ്മയുടെ വീട്ടില്‍ ഉണ്ടായിരുന്ന കോഴികുഞ്ഞുങ്ങളുടെ ഓര്‍മ്മയാണ്. ഒരു വെക്കേഷന് അമ്മൂമ്മയുടെ വീട്ടില്‍ പോയി നിന്നപ്പോഴായിരുന്നു അത് .ഇളമ്മഞ്ഞനിറമുള്ള ആറു കോഴിക്കുഞ്ഞുങ്ങള്‍.....അവയെ സംരക്ഷിച്ചുകൊണ്ട് ഒരു തടിച്ച അമ്മക്കോഴി. അവക്ക് തീറ്റ കൊടുക്കലും വെള്ളം കുടിപ്പിക്കലും അവയുടെ പിന്നാലെ നടക്കലുമായിരുന്നു പിന്നീട് അവളുടെ ജോലി.പക്ഷേ ഒരു ദിവസം അവള്‍ നോക്കിനില്‍ക്കെയാണ് അതു സംഭവിച്ചത് ഒരു പരുന്ത് ചീറി പാഞ്ഞു വന്ന് അതില്‍ നിന്നും മൂന്നു കുഞ്ഞുങ്ങളെ റാഞ്ചിയെടുത്ത് പറന്നത് തള്ളക്കൊഴിയുടെ കരച്ചിലും ബഹളവും കൊണ്ടൊന്നും കാര്യമുണ്ടായില്ല..പാവം തള്ളക്കൊഴി തടിച്ച ശരീരവുമേന്തി കുറെദൂരം പറക്കുകയും ചെയ്തു.പക്ഷേ അപ്പോഴേക്കും കുഞ്ഞുങ്ങളേയും കൊണ്ട് പരുന്തച്ചന്‍ ഒരു തെങ്ങിന്റെ മണ്ടയില്‍ ലാന്‍ഡ് ചെയ്തിരുന്നു.. അവളുടെ ആദ്യ ബ്ലോഗ് ആ അനുഭവകഥയായിരുന്നു. ആളുകള്‍ക്ക് അത് ശരിക്കും രസിച്ചിരുന്നു.ഇംഗ്ലീഷ് ബ്ലോഗായതിനാല്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കമന്റ്സുകള്‍ കിട്ടൂകയുണ്ടായി.
പക്ഷിമ്രുഗാദികളെ വളരെയധികം കൊന്നൊടുക്കുന്ന ഒരു കാലഘട്ടമാണിതെന്ന് അവര്‍ പ്രസ്താവിച്ചു, കെന്‍ഡുകി ചിക്കനും മാക് ഡൊണാള്‍ഡിനും വേണ്ടി എത്ര കോഴികളെയാണ് ദിവസവും കൊന്നൊടുക്കുന്നത്.കൊല്ലാന്‍ വേണ്ടി വളര്‍ത്തുന്ന ഒരു നീചമായ നയമാണ് നാം ഇപ്പോള്‍ ഫോളൊ ചെയ്യുന്നതെന്ന് അവര്‍ ദു:ഖത്തോടെ പറഞ്ഞ് തന്റെ രണ്ട മണിക്കൂര്‍ നീണ്ട പ്രഭാഷണം അവസാനിപ്പിച്ചതോടെ വേദിയില്‍ കരഘോഷം മുഴങ്ങി.
ഗോപനും കുട്ടികളും അവിടെയില്ലാത്തതില്‍ അവര്‍ക്ക് വിഷമം തോന്നി. ഓ അവര്‍ കാണേണ്ടതായിരുന്നു ഇത് . സാമാന്യം സുന്ദരിയും കേന്ദ്രസര്‍ക്കാര്‍ തസ്തികയില്‍ ഉയര്‍ന്ന ശന്വളം വാങ്ങുന്ന ജോലിയും ഉണ്ടെങ്കിലും വീട്ടില്‍ അവര്‍ക്ക് വെച്ചു വിളന്വുന്ന ഒരു സാധാരണ വീട്ടമ്മയുടെ സ്ഥാനം മാത്രമെയുണ്ടായിരുന്നുള്ളൂ.ഇംഗ്ലീഷിലെ പ്രൊണൊന്‍സേഷന്‍ ശരിയല്ലയെന്നു പറഞ്ഞ് ഐസി എസ്സി സിലബ്സിലുള്ള മകളും അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ഗോപനും അവളെ കളിയാക്കാറുണ്ടായിരുന്നു.
ബ്ലോഗേഴ്സ് മീറ്റ് കഴിഞ്ഞപ്പോഴേക്കും നേരം ഉച്ചയോടടുത്തിരുന്നു. അതു വരെ നെറ്റിലെ മുഖമില്ലാത്ത സൌഹ്രുദങ്ങളെ നേരിട്ടൂ കാണുകയും പരിചയം പുതുക്കുകയും ചെയ്യുന്നതിരക്കിലായിരുന്നു എല്ലാവരും എമിലി വന്ന് അവളുടെ കൈയില്‍ കയറിപിടിച്ചു ഇറുകിയ ഒരു ടോപ്പും ചെറിയ ഒരു പാവാടയുമായിരുന്നു അവളുടെ വേഷം ബീയര്‍ കഴിച്ച് അവളുടെ കണ്ണുകള്‍ സന്ധ്യാകാശം പോലെ ചുവന്നിരുന്നു.
ക്രിസ് എന്ന പേരില്‍ പ്രശസ്തനായ ബ്ലോഗര്‍
ക്രിസ്റ്റഫറിനെയും ആല്‍ബര്‍ട്ടിനെയും മെരീനയേയും അവള്‍ അവിടെ വെച്ച് പരിചയപ്പെട്ടു.അപ്പോഴേക്കും ലഞ്ച് റെഡിയായിരുന്നു. വറുത്ത കോഴിക്കഷ്ണങ്ങള്‍ പലരൂപത്തില്‍ വര്‍ണ്ണത്തില്‍...........ചിക്കന്‍ ലോലിപോപ്പുകള്‍ അമ്മൂമ്മയുടെ പരുന്ത് റാഞ്ചി കൊണ്ടു പോയ കോഴികുഞ്ഞുങ്ങളെ പോലെ. വെസ്റ്റേണ്‍ മ്യൂസിക്കിന്റെ നനുത്ത താളത്തില്‍ അവര്‍ സ്വയമറിയാതെ ചുവടുകള്‍ വെച്ചു ..ക്രിസ്റ്റിയുടെ കൈകള്‍ അവളുടെ അരക്കെട്ടിനെ ചുറ്റി വരിഞ്ഞു
അവള്‍ ഒരു ബ്രോയിലര്‍ ചിക്കനെപോലെ പിടഞ്ഞു. അവന്‍ അവളെ വളരെ വിദഗ്ദമായി മയപ്പെടുത്തിയെടുക്കാന്‍ തുടങ്ങി ആദ്യം കഴുത്തില്‍ പിന്നെ മാറില്‍ തുടകളില്‍ .. . ........... ............
ഒഴിഞ്ഞപാത്രങ്ങളിലെ എല്ലിന്‍ കഷ്ണങ്ങള്‍ കുടിച്ചു വറ്റിച്ച ബിയര്‍ കാനുകള്‍ ക്രിസ്റ്റിയുടെ തോളില്‍ ചാരി വേച്ചു വേച്ചു ഹോട്ടല്‍ സീഗളിലെ മൂന്നൂറ്റി അഞ്ചാം നന്വര്‍ ഏസി മുറിയിലേക്ക് നടക്കുന്വോള്‍ അവള്‍ പിറുപിറുത്തു............‘ ദിവസവും എത്ര കോഴിക്കുഞ്ഞുങ്ങളെയാണ് നാം കൊന്നു തിന്നുന്നത്‘ “!!
2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച
ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍
അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിത്യ നിതാന്തമായ നിശബ്ദതയില്‍ നിന്ന് പുറത്തിറങ്ങി ആദ്യമായി പുറം ലോകം കാണുന്ന
കുഞ്ഞിനെ പോലെ സെറീനാ മേരി ജോസഫ് അന്ന് കണ്ണാടിയിലെ തന്റെ ക്രൂശിത രൂപത്തിലേക്ക് തുറിച്ച് നോക്കി നിന്നു.
നരച്ച കുന്നുകള്‍ പോലെയുള്ള തലമുടി , ഇടിഞ്ഞ മലഞ്ചെരിവുകള്‍ പോലുള്ള തോളുകള്‍, ഉറക്കമില്ലാതെ ദാഹിച്ചു
വലഞ്ഞ കണ്ണുകള്‍.
അവള്‍ ഒരു ചുളിവു പോലും വീഴാത്ത കിടക്കയിലേക്ക് നോക്കി നിശ്വസിച്ചു. ഇന്നലെ വരെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ? ഉള്ളതു പോലെ തോന്നിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല.... ഒരു മാംസപിണ്ഡം മാത്രം.ചുമലുകള്‍ കുഴഞ്ഞ് പാതി മരിച്ച്...............അവരുടെ കിടപ്പറ പണ്ടത്തേതിലും ഉണങ്ങി വരണ്ടിരുന്നു.അവള്‍ ചുണ്ടുകള്‍ കടിച്ച്
മുഖത്തിന് ഒരു മയം വരുത്താന്‍ ശ്രമിച്ചു. ജനാലകള്‍ തുറന്നിട്ടു.അപ്പുറത്തെ അപ്പാര്‍ട്ടുമെന്റിലെ സുന്ദരിയായ പെണ്‍കുട്ടി അവളെ നോക്കി ചിരിച്ചു.. തിരിച്ചും ചിരി പോലെ എന്തൊ വരുത്താന്‍ ശ്രമിച്ച് അവള്‍ പരാജയപ്പെട്ടു.
അവളുടെ പേര്‍ എന്തായിരിക്കും....?
ജോസഫിന്റെ കണ്ണുകള്‍ക്കു മുന്‍പില്‍ ആ സുന്ദരി വന്നുപെടാതിരിക്കാനായി അവള്‍ ആ ജാലകങ്ങള്‍ തുറക്കാറെ ഉണ്ടായിരുന്നില്ല.
അവള്‍ പതുക്കെ നടന്ന് ജോസഫിന്റെ കമ്പോസിംഗ് മുറിയിലെത്തി.......അയാളുള്ളപ്പോള്‍ ആര്‍ക്കും ആ മുറിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല....ചുമരില്‍ തൂക്കിയിട്ടിരുന്ന ഗിത്താറ് ജോസഫിന്റെ നിശ്ചലമായ ശരീരം പോലെ .............അവള്‍ വെറുതെ അതിലൂടെ വിരലോടിച്ചു....അയാളുടെ നീണ്ട വിരലുകളുടെ ചൂട് അപ്പോഴും അതിനുണ്ടെന്നു തോന്നി........
നിലത്തും മേശപ്പുറത്തുമായി ചിതറിക്കിടക്കുന്ന മ്യൂസിക് നോട്ടുകള്‍.....ജോസഫിന്റെ മനസ്സു പോലെ അവള്‍ക്ക് മനസ്സിലാവാതെ കിടന്നു
നിറയെ ചിഹ്നങ്ങള്‍ .........ചിഹ്നങ്ങള്‍ക്കൊണ്ട് മാത്രം വരച്ചു വെച്ച ആ ജീവിതം
ഒരിക്കലും വായിക്കാനാവാതെ.........അവള്‍ വിഷമിച്ചിരുന്നു.
എന്നും അയാള്‍ രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കും കാപ്പികുടി കഴിഞ്ഞ് പതിവു നടത്തവും കഴിഞ്ഞു വന്നാല്‍ പിന്നെ വൈകുന്നേരം വരെയും ആ മുറിയിലാണ് ........അയാള്‍ അതിനകത്തിരുന്ന് പുതിയ മ്യൂസിക് നോട്ടുകള്‍ ഉണ്ടാക്കുകയും
അത് ഗിത്താറിന്റെ തന്ത്രികളില്‍ പരീക്ഷിക്കുകയും ചെയ്ത് നിര്‍വ്രുതിയടയുന്വോള്‍ അവള്‍ അടുക്കളയില്‍ സാന്വാര്‍ ഉണ്ടാക്കും ഉപ്പുമാവിന് കടുകു താളിക്കും മുടി ചീകി പിന്നില്‍ കെട്ടി വെക്കും ഇളം നിറമുള്ള കോട്ടണ്‍ സാരികളില്‍ നിന്നൊന്നെടുത്തുടുത്ത് അമ്മക്കുള്ള പ്രഷറിന്റെ ഗുളികയെടുത്ത് കൊടുത്ത് ചോറ്റുപാത്രവും ബാഗുമായി
കോളേജിലേക്കിറങ്ങും.ഗേറ്റു കടക്കുന്വോള്‍ വീണ്ടും തിരിഞ്ഞു നോക്കും ജോസഫിന്റെ മുറിയിലേക്ക് പിന്നെ ചുറ്റുപാടുകള്‍ നിരീക്ഷിക്കും
സുന്ദരിയായ ആ പെണ്‍കുട്ടിയെ കണ്ടാല്‍ ഇളം കറുപ്പ് മുഖത്ത് ഒരു പുച്ഛ ഭാവം വരുത്തും.സുന്ദരമായ ഏതു വസ്തുക്കളോടും അവള്‍ കുട്ടിക്കാലം മുതല്‍ക്കെ പുലര്‍ത്തിയിരുന്നത് അങ്ങിനെയൊരു ഭാവമായിരുന്നു
കറുത്ത മുഖത്ത് അമ്മ പൌഡറിട്ടു മിനുക്കുന്വോള്‍, കനമില്ലാത്ത മുടിയിഴകള്‍ രണ്ടു വശത്തേക്കായി പിന്നികെട്ടൂന്വോള്‍ പൊട്ടുതൊടുവിച്ച് സുന്ദരിയായിട്ടൂണ്ടെന്ന് സമാധാനിപ്പിക്കുന്വോളൊക്കെ അവള്‍ ആ ഭാവം മുഖത്ത് വരുത്തിയിരുന്നു.പിന്നീട് കോളേജ് ലക്ചറുടെ നിശബ്ദ ഗൌരവത്തിലേക്ക് ഒതുങ്ങാനും ആ മുഖം മൂടി അവളെ സഹായിച്ചിരുന്നു.
താന്‍ കോളേജിലേക്ക് പോയിക്കഴിഞ്ഞാല്‍ ജോസഫ് സംഗീതപരിപാടി അവസാനിപ്പിക്കുകയും ഗൂഗിള്‍ ചാറ്റിലേക്കു തിരിയുകയും ചെയുമെന്ന് അവള്‍ക്കറിയാമായിരുന്നു....അതുകൊണ്ടു തന്നെ അവള്‍ ഇടക്കിടെ അയാളെ വിളച്ച് ശല്യം ചെയ്തുകൊണ്ടിരിക്കും
നിനക്കെന്താണു വേണ്ടതെന്നു ചോദിച്ച് ഇടക്കവനവളോട് ദേഷ്യപ്പെടും
വൈകുന്നേരത്ത് അവളുടെ കോളെജിന്റെ സൈറ്റിലെ പച്ചവെളിച്ചം കെടുന്നതോടെ അവനും ചാറ്റ് റൂമിന്റെ വാതിലുകളടച്ച് സ്റ്റുഡിയോവിലേക്ക് പോകാനായി ഖദര്‍കുര്‍ത്ത ധരിച്ച് നില്‍ക്കുന്നുണ്ടാവും.
താഴെ കാത്തു നില്‍ക്കുന്ന വണ്ടിയിലേക്ക് എത്തിപ്പെടാനുള്ള തിരക്കിനിടയില്‍ അവളെ വാരിപ്പിടിച്ചൊന്ന് ചുംബിക്കും
പിന്നെ ധ്രുതിയില്‍ യാത്ര പറഞ്ഞ് പടിക്കെട്ടുകള്‍ ഇറങ്ങിപ്പോകും.. ഹാഫ് ഹാന്‍ഡികാപ്ഡ്
നീളന്‍ കുര്‍ത്ത്ക്കിടയിലൂടെ അവന്റെ നീണ്ടുമെലിഞ്ഞ് സുന്ദരമായ ശരീരം നൊക്കി അവള്‍ പിറുപിറുക്കും......
പിന്നീട് അവള്‍ കമ്പ്യൂട്ടറിന്റെ നീലജാലകം തുറക്കും.അവന്‍ കടന്നുപോയ വഴികളില്‍ അവനെ തിരയും. എല്ലാവഴികളില്‍ നിന്നും സൈന്‍ ഔട്ട് ചെയ്തിട്ടായിരിക്കും അവന്‍ പോയിരിക്കുക.എന്നാലും ചിലപ്പോള്‍ ചെറിയ ചില കച്ചിത്തുരുന്വുകള്‍ കിട്ടും അതിലൂടെ അവള്‍ ഉറുന്വിനെപോലെ അരിച്ചു കയറും പിന്നീട് ചില നീല ഞരന്വുകളില്‍ ഉടക്കി നില്‍ക്കും.ഡീലേറ്റാന്‍ മറന്ന ചില സംഭാഷണശകലങ്ങള്‍ വിചിത്രങ്ങളായ ചില പേരുകള്‍, ഫോട്ടോകള്‍ മെസ്സേജുകള്‍ എന്റെ ഭാര്യ പ്രസവിക്കില്ല, അവള്‍ക്ക് വട്ടാണ്............അവള്‍ക്ക് പ്രണയമെന്താണെന്നറിയില്ല.......പിന്നെ ജോലിയും നല്ലൊരു വീടുമുണ്ട് അതുക്ണ്ടിട്ടാണ് ഞാന്‍...............എന്നിങ്ങനെ നീളുന്നു.....സംസാരങ്ങള്‍..........
അപ്പോഴേക്കും അവള്‍ ഇന്‍ബോക്സ് അടക്കും......പിന്നെ ഒറ്റ വീഴ്ചയാണ് കിടക്കയിലേക്ക്............അലറിവിളിക്കുന്ന മനസ്സുമായി
മൂന്നുവര്‍ഷം മുന്‍പ് അയാളെ സ്വന്തമാക്കാന്‍ താന്‍ വീട്ടുകാരോട് നിരന്തരം കലഹിച്ചിരുന്ന നാളുകളോര്‍മ്മയില്‍ വരും
ചെറുപ്പത്തിലേയുള്ള അവളുടെ വാശി അറിയുന്ന വീട്ടുകാര്‍ പിന്നീട് എതിര്‍ത്തില്ല.
എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ച വിവരം പറഞ്ഞിട്ടും ജോസഫിന് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഉണ്ടായില്ല
നൊ നൊ അതു ശരിയാവില്ല അയാള്‍ എതിര്‍ത്തു.ഒരു ആക്സിഡന്റിനു ശേഷം ഞാന്‍ ഹാഫിലി ഹാന്‍ഡിക്യാപ്ഡ് ആണ്
പിന്നെ മ്യൂസിക് കോളേജില്‍ വെച്ചുണ്ടായ മന്ദീപ് കോര്‍ എന്ന പഞ്ചാബി പെണ്‍കുട്ടിയുമായുള്ള ബന്ധം ആറുമാസത്തെ ദാന്വത്യത്തിനു ശേഷമുള്ള അവളുടെ ഇറങ്ങി പോക്ക് ...എന്റെ പരാജയപ്പെട്ട ആത്മാഹത്യാശ്രമം ..........എനിക്കറിയില്ല ഇനിയൊരു ജീവിതം സാധ്യമാണോയെന്ന്.......
നീയെന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ മരിച്ചു കളയും അവള്‍ അവസാന വാക്കെന്നപോലെ പറഞ്ഞു അതവനെ ഉരുക്കിയെന്നു തോന്നുന്നു.
ഓകെ നമുക്കൊന്നു ശ്രമിച്ചു നോക്കാം പക്ഷേ ഒരു കാര്യം എന്റെ ഫ്രീഡം അതെനിക്കു വലുതാണ്.
ഐ വില്‍ ബി എ ഫ്രീ മേന്‍ ഓള്‍വേയ്സ്..........മ്യൂസിക്...... സംഗീതമാണ് എനിക്ക് ഏറ്റവും വലുത് അതിനു ശേഷമേ ബാക്കിയെല്ലാം ഉള്ളൂ.....കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ എന്നെ കെട്ടിയിടാന്‍ നോക്കരുത്
അവള്‍ എല്ലാം സമ്മതിച്ചു ഒരു വിഡ്ഡിയെപ്പോലെ..........
പക്ഷേ വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാള്‍ തുടങ്ങി പൊരുത്തക്കേടുകളും...വളര്‍ന്നു വളര്‍ന്ന് അതിന് മറയില്ലാതായി.......പാതിരാത്രിയില്‍ അവരുടെ മുറിയില്‍ നിന്നുള്ള അലര്‍ച്ചകളും, അപശബ്ഡങ്ങളും മ്ല്‍പ്പിടൂത്തങ്ങളും
അചഛനേയും അമ്മയേയും ഭയപ്പെടുത്തി.....ദേഷ്യം വരുന്വോള്‍ അവള്‍ പൂച്ചയെപ്പോലെ അവനെ മാന്തിപ്പറിച്ചു. ചവിട്ടി താഴെയിട്ടൂ. അയലത്തെ സുന്ദരിയെ നോക്കിയതിന്, ചാറ്റുറൂമിലെ അവിഹിതസംസാരങ്ങള്‍ക്ക്,കണ്‍സര്‍ട്ടിനാണെന്നും പറഞ്ഞ് ഒരു പാട്ടുകാരിയുമായി കറങ്ങിയതിന്
അങ്ങിനെയങ്ങിനെ നിരന്തരം വഴക്കുകള്‍ മാത്രമായി..വീടിനുചുറ്റുമുള്ള നിഴലിനെപോലും അവള്‍ ഭയ്ന്നു.സുന്ദരികളുള്ള ബന്ധുവീട്ടില്‍ പോലും അവനുമായി പൊകാതെയായി.കണ്ണു തെറ്റിയാല്‍ കട്ടു തിന്നുന്ന കണ്ടന്‍പൂച്ചയായിരുന്നു അവള്‍ക്ക് അവന്‍..
അപ്പാര്‍ട്ടൂമെന്റുകളില്‍ നിന്ന് അപ്പാര്‍ട്ടുമെന്റുകളിലേക്ക് മാത്രം നടന്നു ശീലമുള്ള അവള്‍ക്കറിയില്ലായിരുന്നു.പ്രചണ്ഡമായ സംഗീതലോകത്തിന്റെ വിചിത്ര സ്വാതന്ത്ര്യ സാധ്യതകളെക്കുറിച്ച്..
സംഗീതപരിപാടികളില്ലാത്ത രാത്രികളില്‍ അവള്‍ ഉറങ്ങിക്കഴിയുന്വോള്‍ അവന്‍ കാമുകിമാരുമായി ചാറ്റ് റൂമില്‍ സല്ലപിച്ചു.ചാറ്റ്രൂമില്‍ കണ്ട വിചിത്രപേരിലെ സുന്ദരിമാര്‍ക്കെല്ലാം അവള്‍ വെടിപുള്ള ഇംഗ്ലീഷില്‍
ഭീഷിണി മെസ്സെജുകള്‍ അയച്ചു, അയാളെ വിട്ടൂതരാന്‍ ആഞ്ജാപിച്ചു.നിങ്ങള്‍ക്ക് നാണമില്ലെ അയാള്‍ക്ക് ഒരു ഭാര്യയുണ്ടെന്നറിയില്ലെ ..........അവള്‍ അവരോട് ചോദിച്ചു. ജോസഫ് പലപ്പോഴും അവളോട് പിണങ്ങി സ്റ്റുഡിയോയില്‍ ആക്കി ഉറക്കം .
എന്നെ മാത്രം എന്നെ മാത്രം എന്ന സ്വാര്‍ത്ഥതയുടെ പൂച്ചയാണ് നിന്റെ ഉള്ളില്‍ കിടന്നു മ്യാവൂ വെക്കുന്നതെന്ന് പറഞ്ഞ് ചിലപ്പോഴൊക്കെ അവളുമായി വഴക്കടിച്ചു
പിന്നെ അതെല്ലാം വെറുതെയാണെന്നും അയാളുടെ തന്നെ ഫേയ്ക്ക് ഐഡികളാണെന്നു പറഞ്ഞ് സമാധാനിപ്പിച്ചു.,
ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്തു കൊണ്ടുപോയി സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു.
എങ്കിലുമവള്‍ അടങ്ങിയില്ല എല്ലായ്പ്പോഴും അയാളെ സംശയത്തോടെ വീക്ഷിച്ചു.അയാളുടെ പോക്കറ്റ്മണികള്‍ വെട്ടിച്ചുരുക്കി.കണ്‍സര്‍ട്ടുകളില്‍ നിന്ന് കിട്ടുന്ന പണത്തിന്റെ കണക്കുകള്‍ ചോദിച്ച് വഴക്കുണ്ടാക്കി.ചീരയും പൂവും വില്‍ക്കുന്ന പെണ്‍കുട്ടിയെപോലും ഗേറ്റിനിപ്പുറത്തേക്ക് കയറ്റരുതെന്ന് അമ്മയോട് നിര്‍ദ്ദേശിച്ചു.അവന്‍ കണ്‍സര്‍ട്ടിന്
പോയ ദിവസങ്ങളില്‍ അസ്വസ്ഥമായ മനസോടെ ഫേയ്സ്ബുക്കിലും മൈസ്പേസിലുമൊക്കെയുള്ള അവന്റെപേജുകള്‍ പരിശോധിച്ചു.അതിലെ പേരുകള്‍ക്ക് പിറകിലുള്ള അറിയാത്ത മുഖങ്ങളോട് വഴക്കടിച്ചു. ഉനമാദിനിയെപ്പോലെ ഉറക്കമിളച്ച് മുറികളില്‍ നിന്ന് മുറികലിലേക്ക് നടന്നു.മങ്ങിയ നിറമുള്ള സാരികള്‍ ധരിച്ച് ആള്‍ത്താരയിലെ ചോരവാര്‍ന്നൊലിക്കുന്ന ക്രൂശിത രൂപത്തിന് മന്‍പില്‍ നിന്ന്
നിന്ന് മുട്ടുകുത്തി പ്രാര്‍ഥിച്ചു.
അത് സംഗീതമയമായ ഒരു രാത്രിയായിരുന്നു. ദില്ലിയിലെ കലാസാംസാരികവേദി സംഘടിപ്പിച്ചത്.വിവിധ ഭാഷയിലുള്ള പ്രശസ്തരായ സംഗീതഞ്ജര്‍ പങ്കെടുത്തത്.. ജോസഫ് മതിമറന്ന് ഗിറ്റാര്‍ ആലപിച്ച ഒരു രാത്രിയായിരുന്നു അത്.
സെറീന വേദിയിലിരുന്ന് താന്‍ വളര്‍ത്തുന്ന ഒരു പൂച്ചക്കുട്ടിയെ പോലെ അയാളെ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു.
മടക്കയാത്രയില്‍ ജോസഫ് വളരെയധികം അസ്വസ്ഥനായി കാണപ്പെട്ടു.ചിലപ്പോള്‍ വലിയ കണ്‍സര്‍ട്ടുകള്‍ കഴിഞ്ഞാല്‍ അയാള്‍ ഇങ്ങിനെയാണ് .... പെട്ടന്ന് ഒരു വളവുതിരിഞ്ഞതും കാറ് എതിരെ വന്ന ലോറിയുടെ മേല്‍ ഇടിച്ചു തെറിച്ചതും സ്വപ്നത്തിലെന്നപോലെ അവളറിഞ്ഞു,
നിണ്ട ഉറക്കത്തില്‍ നിന്നെന്ന പോലെയുണര്‍ന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് ജോസഫിനെയായിരുന്നു.
കട്ടിലില്‍ ചാരിവെച്ച ഗിത്താര്‍ പോലെ ജോസഫ് ജീവചഛവമായി.....ഗിത്താറില്‍ പതിഞ്ഞുപൊയ ആ വിരലുകള്‍ പിന്നെ ചലിച്ചില്ല...........
അയാളുടെ ജീവിതം ആ കിടപ്പുമുറിയിലെക്കു ചുരുങ്ങി....അടഞ്ഞ ജനവാതിലുകളുള്ള ആ മുറിയില്‍ ജോസഫിന്റെ പാതി മരിച്ച ശരീരത്തിനവള്‍ കൂട്ടിരുന്നു...ദിവസങ്ങള്‍ അങ്ങിനെ കഴിഞ്ഞു പോകുന്നത് അവനും അവളും അറിയുന്നുണ്ടായിരുന്നില്ല. അവര്‍ ആ മുറിയിലെ അത്യാവശ്യം ചില വസ്തുക്കളില്‍ ഒന്നായി തീര്‍ന്നിരുന്നു...
അതിന്റെ നാലുചുമരുകളാണ് ലോകത്തിന്റെ അതിരുകളെന്ന് വിശ്വസിക്കാന്‍ അതിനകം അവര്‍ ശീലിച്ചിരുന്നു
ജോസഫിന്റെ ഉറക്കഗ്ഗുളികകള്‍ കുറേശ്ശെയായി അവളും സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു.ഒരു തരത്തില്‍ താനും ഒരു വികലാംഗയാണെന്ന് അവള്‍ക്കു തോന്നി ജോസഫിന്റെ തളര്‍ച്ചയോടെ ജീവിതത്തിന്റെ ചലനങ്ങള്‍ നഷ്ടമായിരിക്കുന്നു....അത് ഒരു മാംസപിണ്ഡം പോലെ കട്ടിലില്‍ കിടന്നിഴയുയാണ്
ഒരു ദിവസം ജോസഫ് കമ്പ്യുട്ടറിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നറിഞ്ഞ് അവള്‍ അത് തുറന്നു കൊടുത്തു. അയാളുടെ മെയില്‍ ഐഡി അടിക്കാനുള്ള ആവശ്യത്തെയും അനുസരിച്ചു..അവള്‍ ഒരുപാടു തവണ ചോദിച്ചിട്ടും പറയാത്ത പാസ് വേഡിനായി അയാള്‍ അവളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി.അവള്‍ സ്വന്തം പേര്‍ അതില്‍ റ്റൈപ്പ് ചെയ്ത നിമിഷം അയാളൂടെ സ്വകാര്യതകളുടെ വാതായനങ്ങള്‍ ഒന്നൊന്നായി അവള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടു.
അയാളുടെ മെയിലുകള്‍ ചെക്ക് ചെയ്യലും മറുപടി അയക്കലും അങ്ങിനെ അവളുടെ ചുമതലയായി.
പിന്നെയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ ജോസഫിന് എണിറ്റിരിക്കാമെന്നും ലാപ് ടോപ് മടിയില്‍ വെച്ച് കാര്യങ്ങള്‍ ചെയ്യാമെന്നുമായപ്പോള്‍ അവള്‍ വീണ്ടും പള്ളിയില്‍ പോകാന്‍ തുടങ്ങി ......അച്ചന്റെ കൈയിലെ കുരിശു രൂപത്തിലേക്ക് നോക്കിയിരിക്കുന്വോള്‍ അവള്‍ക്ക് മനസ്സിന് എന്തെന്നില്ലാത്ത ഒരു ശാന്തത കൈവരുന്ന പോലെ തോന്നി
ഒരു ദിവസം ഞായറാഴ്ചയിലെ പതിവു പള്ളിയില്‍ പോക്കിനു ശേഷം തിരിച്ചെത്തിയപ്പോള്‍ അവള്‍ കണ്ടു മുറിയില്‍ തീര്‍ത്തും അന്ധകാരം ..അങ്ങിനെ പതിവുള്ളതല്ല ജോസഫിന്റെ തലക്കു മുകളിലാണ് സ്വിച്ച് എന്നിരുന്നാലും ലൈറ്റിട്ടു വെച്ചിട്ടാണ് അവള്‍ പുറത്തു പോയിരുന്നത്
ജെഗ്ഗില്‍ നിന്നും വെള്ളമെടുത്തു കുടിക്കുന്വോഴും ലാപ് ടോപ്പ് ഓണ്‍ ചെയ്യുന്വോഴും മറ്റും വീണു പോവാതിരിക്കാനായിരുന്നു അത്
അവള്‍ പതുക്കെ ചാരിയ വാതിലിലൂടെ അകത്തേക്കു നോക്കി ഇരുട്ടില്‍ ആദ്യം ഒന്നും വ്യക്തമായില്ല കമ്പ്യൂട്ടറിന്റെ നീലവെളിച്ചം മാത്രം കുറെ കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു കിടക്കയില്‍ ജോസഫ് പൂര്‍ണ്ണ നഗ്നനായി ഇരിക്കുന്നു..മടിയില്‍ തുറന്നു വെച്ച കപ്യുട്ടര്‍ ജാലകത്തിലൂടെ ആ നഗ്നത യിലേക്ക് വിടര്‍ന്ന കണ്ണൂകള്‍ പായിക്കുന്ന മറ്റൊരു രൂപം അവന്റെ കൈയില്‍ അച്ചന്റെ കൈയിലുണ്ടായിരുന്ന പോലത്തെ കുരിശ് അത് അവന്‍ താളത്തില്‍ ആട്ടുന്നു
അവളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന അതേ മരക്കുരിശ്..........
അവനതില്‍ ഗിത്താറിലെന്നോണം മീട്ടൂന്നു........അതില്‍ നിന്ന് ചോര്‍ന്നൊലിക്കുന്ന ദ്രാവകത്തിന്റെ നിറമെന്താണ്
മഞ്ഞ, നീല വെള്ള അതോ ഓറഞ്ചു കലര്‍ന്ന സന്ധ്യകളുടെ..........അവള്‍ അയാള്‍ക്കു നേരെ കുതിച്ചു
ക്ഷീണിച്ച ആ ശരീരത്തിന്റെ അവസാന കിതപ്പും ഉള്ളിലേക്കാവാഹിച്ചതിനു ശേഷം മാത്രമേ അവള്‍ പിടി അയച്ചുള്ളൂ
അചഛനേയും അമ്മയേയും തീര്‍ഥാടനക്കാരുടെ വണ്ടിയില്‍ യാത്രയയച്ച് വീടിന്റെ വാതില്‍ പൂട്ടിയിറങ്ങുന്വോള്‍ അവളുടെ മനസ്സ് ശാന്തമായിരുന്നു. ഇനിയൊന്നിനേയും ഭയക്കാനില്ല..വിലപിടിച്ച വസ്തുക്കളൊന്നും അകത്തില്ല.ജോസഫിന്റെ സംഗീത ഉപകറണങ്ങളെല്ലാം പ്രിയപ്പെട്ട ഗിറ്റാര്‍ അടക്കം അവള്‍ മ്യൂസിയംകാര്‍ക്ക് കൊടുത്തിരുന്നു.ഓര്‍മ്മകള്‍ ഒന്നും ബാക്കിവെക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടീല്ല. നീളന്‍ കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ
നടന്ന് അവള്‍ പ്രിന്‍സിപ്പാളുടെ റൂമിലെത്തി.ആറു മാസത്തേക്കുള്ള ലീവ് ലെറ്ററില്‍ ഒപ്പിടൂന്വോള്‍ അയാള്‍ പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല..........
അവള്‍ കോളേജ് വരാന്തയിലൂടെ നടന്നു.
സീസര്‍ സീസര്‍........ഐ നെവെര്‍ ബിലീവ് ഓണ്‍ സെറിമണീസ്
യെറ്റ് നൊവ് ദേ ഫൈറ്റ് മീ.......കാലിപൂര്‍ണ്ണിയയുടെ വാക്കുകള്‍ ക്ലാസു മുറിയില്‍ സെറീനാ മേരി ജോസഫ് എന്ന ഇരുനിറക്കാരി ടീച്ചര്‍ ജൂലിയസ് സീസര്‍ പഠിപ്പിക്കുകയാണ് ..............
.
2009, ജൂലൈ 4, ശനിയാഴ്‌ച
സ്വര്‍ണ്ണമത്സ്യങ്ങള്‍
തണുപ്പുകാലത്തെ ഒരു സാധാരണ സന്ധ്യാനേരമായതിനാലാകണം
കടല്‍ത്തീരത്ത് വളരെ കുറച്ചു പേരെയുണ്ടായിരുന്നുള്ളു
ആകാശത്ത് സൂര്യന് വിറച്ചു വിറച്ച് കടലിലേക്ക് വീഴാന്‍ കാത്തു നില്‍ക്കുന്നപോലെ
മനസ്സിലാകെ തണുപ്പു നിറയാന്‍ തുടങ്ങിയിരുന്നു.
കുറച്ചു ദൂരെ ഒരു വയസ്സനും വയസ്സിയും തിരകളെ തൊട്ടുതലോടിയിരിക്കുന്നു
ഒരു ഫിലിപ്പിനോപെണ്‍കുട്ടി കാമുകനോടൊപ്പം ജല്‍ക്രീഡകളിലേര്‍പ്പെട്ടിരിക്കുന്നു
നനഞ്ഞുകുതിര്‍ന്ന അവളുടെ പിങ്ക് ടീഷര്‍ട്ടിലൂടെ മണ്‍ചിരാത് കമ്ഴ്ത്തിവെച്ചതുപോലെയുള്ള
മുലകള്‍ പ്രകടമായിരുന്നു.
ശ്യാം വല്ലാത്ത ഉന്മാദത്തിലായിരുന്നു. കടലുമായി തന്റെ അന്തര്‍ക്ഷോഭങ്ങള് പങ്കുവെക്കുകയാണെന്ന് തോന്നി
ബിയര്‍കാനുകള്‍ ആകാശത്തിലേക്ക് വലിച്ചെറിഞ്ഞ് കടലിലേക്ക് വീഴുന്നതും നോക്കിയവന്‍ രസിച്ചു
മാറിലൂടെ ഊര്‍ന്നിറങ്ങിപോയ ഒരു തിര അവന്റ് വിരലുകളെ ഓര്‍മ്മിപ്പിച്ചു
എത്ര വലിയ മരുഭൂമിയിലും കടല്‍ ഉള്ളില്‍ ഇത്രയും കുളിര്‍മ്മ എങ്ങിനെ കാത്തുവെക്കുന്നു?
തോളറ്റം ജലത്തില് കിടന്നുകൊണ്ട് ഒരു ഇറാനിയുവാവ് അവള്‍ക്ക് നേരെ കണ്ണെറിയുന്നു.
അയാളുടെ വെളുത്ത് മണല്‍പോലെയുള്ള മേനിയില് ഒട്ടികിടക്കുന്ന ചുവന്ന ബനിയന്‍
അയാള്‍ ഒരു കവിള് ഉപ്പുവെള്ളം എടുത്ത് അവള്‍ക്ക് നേരെ തുപ്പി.
അവള്‍ കണ്ണുകളെ അയാളില് നിന്ന് പറിച്ചെടുത്ത് കുറച്ചകലെയുള്ള പാറക്കെട്ടുകളില് പ്രതിഷ്ടിച്ചു .
തിരകള്‍ കവിളില്‍ തട്ടി മടങ്ങികൊണ്ടിരുന്നു.
ഫിലിപ്പിനൊ പെണ്‍കുട്ടി ഇടക്കിടെ കാമുകന്റെ ശരീരത്തില്‍ നിന്ന് കുതറിമാറി നിന്ന് കിതച്ചു
അവളുടെ ശരീരം നിറയെ വെളുത്ത മണലായിരുന്നു.
കുറെ കുട്ടികള്‍ വലിയൊരു ബോളുമായി വന്ന് വെള്ളത്തില്‍ കളിയാരംഭിച്ചു.
അപ്പുവിനേയും മാളുവിനേയും ഓര്‍മ്മ വന്നു.
അവര്‍ ഇതറിയുമ്പോള്‍ പരിഭ വിക്കും
ഒറ്റക്ക് അമ്മയും അച്ഛനും കടലില്‍ ……………………………..
അവരെ കൂടാതെ ഇതാദ്യമാണ്
അവരുടെ സ്വപ്നങ്ങള്‍ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ കൂടെ കൂട്ടാന്‍ തോന്നിയില്ല. …
അച്ഛനും അമ്മേം വരുന്വോള് മക്കള്‍ക്ക് സ്വര്‍ണ്ണമത്സ്യങ്ങളെ കൊണ്ടുത്തരാട്ടോ..!
അങ്ങിനെ നമ്മുടെ അക്വേറിയം നിറച്ചും സ്വര്‍ണ്ണമത്സ്യങ്ങളായിരിക്കും
നിര്‍മ്മലാന്റിയുടെ വീട്ടിലാക്കുന്വോള്‍ ശ്യാം അവരെ സമാധാനിപ്പിച്ചു .
രണ്ടാഴ്ച മുന്വാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍ ചത്തു തുടങ്ങിയത്; ശ്യാമിന്റ് ജോലി നഷ്ടമായതും
ആ ആഴ്ചയില് തന്നെയായിരുന്നു വീട്ടിലെ സമാധാന അന്തരീക്ഷതിന് ഭംഗം വരാന്‍ തുടങ്ങിയിരുന്നു.
കറന്റു ബില്ലില്‍ തുടങ്ങിയത് പാല് പച്ചക്കറി തുടങ്ങിയവയിലേക്കും വ്യാപിച്ചു.ആരും അറിയാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചു പക്ഷേ ഒടുവില്‍……………………
മിനിസ്ക്രീനിലെ പട്ട് സാരിയുടുത്ത പെണ്‍കുട്ടിക്ക് വായിക്കാന്‍ എന്നും ഇഷ്ടമ്പോലെ വാര്‍ത്തയാണ്. പുറപ്പെട്ടുപോകുന്നവരുടെ വാര്‍ത്തകള്‍………………കാറുകള്‍ ഉപേക്ഷിച്ചനിലയില്‍
വാടകകൊടുക്കാനില്ലാതെ ലോണുകളടക്കാന്‍ നിവ്രുത്തിയില്ലാതെ……………
എല്ലാവരുടെയും സംസാരത്തില് ആ ഒറ്റ വിഷയം മാത്രം ......................
വയസ്സന് വയസ്സിയുമായി എന്തോ പറഞ്ഞ് പിണങ്ങിയെന്ന് തോന്നുന്നു.
ശ്യാം കൊണ്ടു വന്ന ബീര്‍കാനുകള്‍ മുഴുവനും തീര്‍ത്ത മട്ടുണ്ട്.
സൂര്യന്‍ കടലിനു തന്റ് ചുവപ്പുകള്‍ മുഴുവനും സമ്മാനിച്ച് അതിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു
ഫിലിപ്പിനൊ പെണ്‍കുട്ടി കാമുകന്റ് വിരല്‍തുന്വില്‍ തൂങ്ങി പോകാനൊരുങ്ങുന്നു.
ശ്യാം ചുവന്ന കണ്ണുകളുമായി അടുത്തെത്തി. എന്താ പോകുകയല്ലെ..?
അയാളുടെ നോട്ടത്തില്‍ നിന്നവള്‍ക്കതാണ് ചോദ്യമെന്ന് മനസ്സിലായി… ….
ആദ്യമായാണ് കുട്ടികളില്ലാതെ……അവളുടെ ശബ്ദ്മിടറി…
അവരെ നിര്‍മ്മലാന്റി നോക്കിക്കോളും നീ വാ…………….അയാള്‍ കയ്യില്‍ പിടിച്ചു വലിച്ചു
നിര്‍മ്മലാന്റി നോക്കിക്കോളും ……….
കുട്ടികളില്ലാത്ത അവര്‍ക്ക്.. ഒരുപക്ഷേ…………………………
അവര്‍ ഓടുകയായിരുന്നു വെളുത്തമണലിലൂടെ ………..ശ്യാം അവളുടെ ശരീരത്തെ മുന്വില്ലാത്ത ആവേശത്തോടെ പുണര്‍ന്നു കൊണ്ടിരുന്നു.
ഒരോ തിരകളെയും അവര്‍ വേറെ വേറെ അറിഞ്ഞു. അവളുടെ മുടിയിഴകള്‍ പവിഴപുറ്റിലുടക്കി.
ഒന്നു തെന്നിമാറിയപ്പോള്‍ അവള്‍ക്ക് അവന്റെ വിരല്‍തുന്വ് നഷ്ടമായെന്നു തോന്നി.
അവള്‍ ഒഴുകികൊണ്ടിരുന്നു.............................
നീലനിറമില്ലാത്ത മറ്റൊരു കടലിലേക്ക്………………………………………
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)