2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

രണ്ടു താറാവുകള്‍

കലമുടക്കാത്ത പൂച്ചകള്‍ ഉണ്ടാവില്ല.
ഞാനും കലങ്ങള്‍ ഉടച്ചിട്ടുണ്ട്ഒരിക്കല്‍ അമ്മൂമ്മയുടെ ചതുരക്കണ്ണാടി പൊട്ടിച്ച് മിണ്ടാതിരുന്നിട്ടൂണ്ട്എന്നാല്‍ ഉടക്കാത്ത കലത്തെ ചൊല്ലിയുണ്ടായ അപമാനത്തിന്റെ കഥയാണ് ഇത്
ഇവിടെ ഉടച്ചത് കലമല്ല എന്ന് മാത്രംപകരം പരസ്പരം ചുണ്ടു ചേര്‍ത്തിരിക്കുന്ന രണ്ട് താറാവുകള്‍ ആയിരുന്നിരിക്കണം അവ ആയിരുന്നിരിക്കണം എന്നേ പറയാന്‍ കഴിയൂ കാരണം അവയെ ഉടഞ്ഞതിനു ശേഷമാണ് ഞാനും കാണുന്നത്അതിലൊന്നിന്റെ കൊക്ക് പൊട്ടിയിരിക്കുന്നു
വലിയ ശബ്ദം കേട്ട് കുറെ ഇംഗ്ലീഷുകാരികളുടെ ചുവന്ന വിരലില്‍ ഹെന്ന കൊണ്ട് കറുത്ത ചിത്രങ്ങള്‍ കോറിയിരുന്ന നീഗ്രോക്കാരി ഓടിവന്നു
യു ബ്രോക്കിറ്റ്..........
അടുത്ത കടയിലെ പ്രതിമ വില്‍പ്പനക്കാരി പരന്ന മൂക്കിനി അപ്പോഴേക്കും അത് കണ്ടുപിടിച്ച മട്ടില്‍ രംഗത്തെത്തി
ഡിഡ് ഷി ബ്രേക്കിറ്റ്??
എന്ന് ചോദിച്ച് കറുത്തമ്മ എന്നെ നോക്കി കണ്ണൂരുട്ടീ
മരത്തിലും ലോഹത്തിലും തീര്‍ത്ത പ്രതിമക്കാഴ്ചകള്‍ കണ്ട് മടുത്തിട്ടാകണം ജീവനുള്ളതെന്തോ ആദ്യമായി കാണുന്ന കൌതുകത്തില്‍ ആള്‍ക്കൂട്ടത്തിന്റെ വിലപിടിച്ച കണ്ണൂകളും എന്റെ നേരെ തിരിഞ്ഞുവിലപിടിച്ച കണ്ണൂകള്‍ എന്നു പറയാന്‍ കാര്യമുണ്ട് ആ ഷോപ്പിംഗ് മാമാങ്കത്തിനകത്തേക്ക് കയറിയപ്പോള്‍ മുതല്‍ ഞാന്‍ പലതരത്തിലുള്ള അഭ്യാസകാഴ്ചകളും കണ്ടിരുന്നു മരവിക്കുന്ന തണുപ്പിലും
ഉറയുന്ന ജലത്തിലേക്ക് എടുത്തു ചാടി ആളുകളുടേ കണ്ണൂകളെ വിലക്ക് വാങ്ങുന്ന ഫ്രഞ്ചുകാരും [കാരത്തികളും] തീയുകൊണ്ട് ശരീരത്തിലുഴിഞ്ഞ് അഭ്യാസങ്ങള്‍ കാണിക്കുന്ന നീഗ്രോകള്‍അങ്ങിനെ സ്വയം ദണ്ഡിപ്പിച്ചും മറ്റുള്ളവര്‍ക്ക് അവര്‍ കാഴ്ചയുടെ വിരുന്നൊരുക്കുന്വോള്‍ അത് അത്ഭുതത്തോടെ നോക്കി കാണുന്ന ഒരായിരം കണ്ണുകള്‍ ആ‍ ആനന്ദത്തിന്റെ രഹസ്യം എന്തായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു നോക്കി മുങ്ങിചാവാന്‍ പോകുന്ന ആ പെണ്‍കുട്ടീ എന്റെ മകളല്ലല്ലോ എന്ന നിഗൂഡാനന്ദം തന്നെയാണത്എന്നാല്‍ ശ്രീലങ്കന്‍ പരന്വരാഗത ന്രുത്തരുപമായ ചനപൊളി ഡാന്‍സിനും മറ്റും ആളുകള്‍ കുറവായിരുന്നു അത് കണ്ടപ്പോള്‍ ചാക്യാര്‍ കൂത്താണ് ഓര്‍മ്മ വന്നത് പാവം ചാക്യാര്‍ ഇവിടെ വന്നാലത്തെ ഗതിയും ഇതായിരിക്കും എന്ന് തോന്നി [പുതിയകാലത്തെ കോമഡി ചാക്യാര്‍ അല്ലട്ടോ]
ബാക്കിയായ രണ്ട് ആസ്വാദകകണ്ണൂകളും കെട്ടൂപോയതോടെ ശ്രീലങ്കന്‍ ചാക്യാരും കൂട്ടാളികളും കളി മതിയാക്കി അരങ്ങൊഴിഞ്ഞു കൂട്ടത്തിലുണ്ടായിരുന്ന രണ്ട് സുന്ദരിമാരുടെ ന്രുത്തത്തിന് പിന്നെയും കുറച്ച് ചെറുപ്പക്കാരുടെ കണ്ണൂകളെ കിട്ടി അതിലൊരുവള്‍ അയഞ്ഞ ബ്ലൌസ് മുറുക്കുന്നത് ഒരുവന്‍ ശ്രദ്ധയോടെ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നുകടല്‍ കടന്നാല്‍ കലകള്‍ ആദരിക്കപ്പെടുന്നതീവിധത്തില്‍ എന്നതിന് തെളിവായിരുന്നു അത് വളരെ വേഗത കുറഞ്ഞ ഈ ചുവടുകള്‍ നിര്‍ത്തി ആ ട്രേഡ് സെന്റെറിന്റെ മുകളില്‍ നിന്നൊ മറ്റോ എടുത്തു ചാടിയാല്‍ കൂടുതല്‍ കാഴചക്കാരെ കിട്ടുമെന്ന് എനിക്കാ ചാക്യാരോട് പറയാന്‍ തോന്നി
നമുക്ക് തല്ക്കാലം കലയില്‍ നിന്ന് നമ്മുടെ കലത്തിലേക്ക് മടങ്ങാം
യെസ് യു ബ്രോക്കിറ്റ്
പരന്ന മൂക്കിനി അത് സ്ഥിരീകരിച്ചു
എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു അങ്ങിനെയൊരു സാധനം ഞാന്‍ നടക്കുന്ന വഴിയില്‍
കണ്ടിരുന്നില്ല
അങ്ങിനെയുള്ള ഇടങ്ങളില്‍ വഴിയരികില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന ബോധത്തില്‍ നടത്തത്തിന്റെ ക്രുത്യമായ മര്യാദകള്‍ അനുസരിച്ചു തന്നെയാണ് ഞാനും നടന്നിരുന്നത് ആ വഴിയില്‍ ഒന്നുമുണ്ടായിരുന്നതായി എനിക്ക് ഓര്‍മ്മയില്ല
ഞാനൊരു സ്വപ്നജീവി ആണ് എന്നതൊക്കെ ശരി തന്നെ എന്നിരുന്നാലും അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടൂണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്
മാത്രമല്ല ക്രുത്യമായി ലസണ്‍പ്ലാനുകള്‍ തയ്യാറാക്കി ആക്റ്റിവിറ്റികള്‍ പ്ലാന്‍ ചെയ്ത് നിശ്ചിത സമയപരിധിക്കുള്ളില്‍ മനോഹരമായി നടപ്പാക്കുന്ന ഒരു ടീച്ചര്‍ കൂടിയാണു ഞാന്‍ ആ എനിക്ക് ഇങ്ങനെയൊരു അബദ്ധം പറ്റുകയെന്നത് അസംഭവ്യമായിരുന്നു
എന്തായാലും എല്ലാവരും കുറ്റവാളിയെന്ന് മുദ്രകുത്തിയ സ്ഥിതിക്ക് എനിക്കത് അംഗീകരിക്കാതെ നിവ്രുത്തിയുണ്ടായിരുന്നില്ല
അപ്പോഴേക്കും മാനസികമായി ഞാനും കുറ്റവാളിയാകാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു
എങ്കിലും ശുദ്ധ അസംബന്ധമാണെന്നറിഞ്ഞുകൊണ്ട് തന്നെ[ചില സാധനങ്ങള്‍ക്ക് അറിഞ്ഞുകൊണ്ടു തന്നെ പറഞ്ഞതിലും കുറഞ്ഞ വില പറഞ്ഞ് വിലപേശുന്ന പഴഞ്ചന്‍ രീതിയില്‍] ഒരു എതിര്‍വാദത്തിനായി ഞാന്‍ പറഞ്ഞു
ഐ ഡിഡിന്റ് ഡു എനിതിഗ് ഇറ്റ് കേം റ്റു മി
ഹാ ഹാ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി പരന്ന മൂക്കിനിയായിരുന്നു അത്
ഇറ്റ് കേം റ്റു യൂ
അതിനെന്താ ജീവനുണ്ടോ?
സീ ഇറ്റ് ഈസ് സോ ഫണ്ണീ ഇറ്റ് കേം റ്റു ഹെര്‍
അവള്‍ ജനക്കൂട്ടത്തോടായി പറഞ്ഞു എനിക്ക് അവിടെയിരുന്ന ചെന്വുകുടത്തില്‍ കയറി ഒളീക്കാന്‍ തോന്നി
അവരുടെ തീര്‍പ്പ് എന്താണെന്നറിയാനുള്ള വേവലാതിയോടെ ആവശ്യപ്പെടുകയാണെങ്കില്‍ അതിന്റെ വില കൊടുക്കാന്‍ റെഡിയായി ഞാന്‍ നിന്നു
എന്തോ ഭാഗ്യത്തിന് അവരെന്നെ പണം ഈടാക്കാതെ തന്നെ വെറുതെ വിട്ടൂ

ആ കാഴചയില്‍ ഇനി സാഹസികമായ പരിണാമങ്ങള്‍ ഒന്നുമുണ്ടാവില്ലെന്ന തിരിച്ചറിവിലാകണം ജനക്കൂട്ടം വീണ്ടും പ്രതിമക്കാഴ്ചകളിലേക്ക് തിരിഞ്ഞു
കൊലപാതകകേസില്‍ വെറുതെ വിട്ട പ്രതിയെപോലെ ഞാനും ആ കൂടാരത്തില്‍ നിന്ന് പുറത്തു കടന്ന് സ്വാതന്ത്രത്തിന്റെ വായു ശ്വസിച്ചു
എങ്കിലും എന്റെ കാലില്‍ അപ്പോഴും ആ താറാവിന്റെ കൊക്കിന്റെ നീറ്റല്‍ ഉണ്ടായിരുന്നു
എങ്ങിനെയാവാം അതു സംഭവിച്ചത്?? ഞാന്‍ ഓര്‍ത്തു നോക്കി
ചിലപ്പോള്‍ എന്റെ നടത്തത്തിന്റെ കാറ്റടിച്ചിട്ടാവണമെന്ന് സമാധാനിച്ചു
ഒപ്പമുണ്ടായിരുന്ന കുട്ടികളോട് ഈ കാര്യം പറഞ്ഞ് നടക്കുന്നതിനിടയില്‍ ഇളയമകന്‍ വന്ന് തോളത്തുരുമ്മി വളരെ കൂളായി പറയുന്നു മമ്മാ....ഞാനാ അതു ചെയ്തതെന്ന്
അതെ അവന്‍ എന്റെ പിന്നില്‍ ഉണ്ടായിരുന്നു ആദ്യം ഞാനവനെ സംശയിച്ചതുമാണ് എങ്കിലും നിഷ്ക്കളങ്കമായ മുഖഭാവത്തോടെയുള്ള അവന്റെ നില്പ് ഒരു കുറ്റവാളിയുടെതായിരുന്നില്ല
എന്റെ നിരപരാധിത്വം തെളിഞ്ഞതിലും നടത്തത്തിന്റെ കണക്കിലെനിക്ക് പാളിച്ചകള്‍ പറ്റിയിട്ടില്ലെന്നറിഞ്ഞതില്‍ സന്തോഷം തോന്നിയെങ്കിലും
ആ മൂക്കിനിയുടെ ഇറ്റ് കേം റ്റു യൂ എന്ന പരിഹാസചോദ്യം എന്റെ ഉള്ളില്‍ പിന്നെയും കുറെ നേരം കിടന്ന് നീറി
അല്പനേരം കൂടി കഴിഞ്ഞപ്പോള്‍ കഴിഞ്ഞ കുറെ നിമിഷങ്ങള്‍ക്കുള്ളീല്‍ ഉണ്ടായ കാര്യങ്ങള്‍ പാടെ വിസ്മരിച്ച് മമ്മാ എനിക്ക് തുര്‍ക്കി ഐസ്ക്രീം വേണമെന്നു പറഞ്ഞ് എന്റെ മകന്‍ എന്നെ വീണ്ടും അതിശയിപ്പിച്ചു
എന്തു കാ‍ര്യങ്ങളെയും വേഗത്തില്‍ ഡീലേറ്റാന്‍ കഴിവുള്ള ഉപകരണം ഘടിപ്പിച്ച വിലകൂടിയ കമ്പ്യൂട്ടറുകളാണ് ഇന്നത്തെ ഓരോ കുട്ടിയും
അവിടെ മനുഷ്യന്റെ വികാരങ്ങള്‍ക്കും വിഷമങ്ങള്‍ക്കും യാതൊരു ഓപ്ഷനുമില്ലെന്ന് എനിക്ക് തോന്നി
വേഗതയില്ലാത്ത കാഴ്ചകളെ സ്നേഹിക്കുന്ന കണ്ണുകളും, ഒരോര്‍മ്മയും ഡീലീറ്റാന്‍ കഴിയാത്ത പല്ലു കൊഴിഞ്ഞ പഴയ സിസ്റ്റം കൈമുതലായുള്ള ഞാന്‍ ഇനി അവരെ പുതുതായി എന്തു പഠിപ്പിക്കാനാണ്.......

4 അഭിപ്രായങ്ങൾ:

  1. നല്ല ചിന്തകള്‍.രണ്ടു താറാവുകള്‍ ഇവിടെ കൊണ്ടെത്തിച്ചു.
    സിന്ധു ഇത്തിരി കൂടി വലിപ്പത്തില്‍ എഴുതിയായാല്‍ വായനയ്ക്ക് ഒരു സുഖം കാണും.

    മറുപടിഇല്ലാതാക്കൂ
  2. >>>എന്തു കാ‍ര്യങ്ങളെയും വേഗത്തില്‍ ഡീലേറ്റാന്‍ കഴിവുള്ള ഉപകരണം ഘടിപ്പിച്ച വിലകൂടിയ കമ്പ്യൂട്ടറുകളാണ് ഇന്നത്തെ ഓരോ കുട്ടിയും
    അവിടെ മനുഷ്യന്റെ വികാരങ്ങള്‍ക്കും വിഷമങ്ങള്‍ക്കും യാതൊരു ഓപ്ഷനുമില്ലെന്ന്<<<



    സത്യം !

    മറുപടിഇല്ലാതാക്കൂ
  3. ദയവായി വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കു..

    മറുപടിഇല്ലാതാക്കൂ