2009, ജൂലൈ 4, ശനിയാഴ്‌ച

സ്വര്‍ണ്ണമത്സ്യങ്ങള്‍



തണുപ്പുകാലത്തെ ഒരു സാധാരണ സന്ധ്യാനേരമായതിനാലാകണം
കടല്‍ത്തീരത്ത് വളരെ കുറച്ചു പേരെയുണ്ടായിരുന്നുള്ളു
ആകാശത്ത് സൂര്യന് വിറച്ചു വിറച്ച് കടലിലേക്ക് വീഴാന്‍ കാത്തു നില്‍ക്കുന്നപോലെ
മനസ്സിലാകെ തണുപ്പു നിറയാന്‍ തുടങ്ങിയിരുന്നു.
കുറച്ചു ദൂരെ ഒരു വയസ്സനും വയസ്സിയും തിരകളെ തൊട്ടുതലോടിയിരിക്കുന്നു
ഒരു ഫിലിപ്പിനോപെണ്‍കുട്ടി കാമുകനോടൊപ്പം ജല്‍ക്രീഡകളിലേര്‍പ്പെട്ടിരിക്കുന്നു
നനഞ്ഞുകുതിര്‍ന്ന അവളുടെ പിങ്ക് ടീഷര്‍ട്ടിലൂടെ മണ്‍ചിരാത് കമ്ഴ്ത്തിവെച്ചതുപോലെയുള്ള
മുലകള്‍ പ്രകടമായിരുന്നു.
ശ്യാം വല്ലാത്ത ഉന്മാദത്തിലായിരുന്നു. കടലുമായി തന്റെ അന്തര്‍ക്ഷോഭങ്ങള് പങ്കുവെക്കുകയാണെന്ന് തോന്നി
ബിയര്‍കാനുകള്‍ ആകാശത്തിലേക്ക് വലിച്ചെറിഞ്ഞ് കടലിലേക്ക് വീഴുന്നതും നോക്കിയവന്‍ രസിച്ചു
മാറിലൂടെ ഊര്‍ന്നിറങ്ങിപോയ ഒരു തിര അവന്റ് വിരലുകളെ ഓര്‍മ്മിപ്പിച്ചു

എത്ര വലിയ മരുഭൂമിയിലും കടല്‍ ഉള്ളില്‍ ഇത്രയും കുളിര്‍മ്മ എങ്ങിനെ കാത്തുവെക്കുന്നു?

തോളറ്റം ജലത്തില് കിടന്നുകൊണ്ട് ഒരു ഇറാനിയുവാവ് അവള്‍ക്ക് നേരെ കണ്ണെറിയുന്നു.
അയാളുടെ വെളുത്ത് മണല്‍പോലെയുള്ള മേനിയില് ഒട്ടികിടക്കുന്ന ചുവന്ന ബനിയന്‍
അയാള്‍ ഒരു കവിള് ഉപ്പുവെള്ളം എടുത്ത് അവള്‍ക്ക് നേരെ തുപ്പി.
അവള്‍ കണ്ണുകളെ അയാളില് നിന്ന് പറിച്ചെടുത്ത് കുറച്ചകലെയുള്ള പാറക്കെട്ടുകളില് പ്രതിഷ്ടിച്ചു .
തിരകള്‍ കവിളില്‍ തട്ടി മടങ്ങികൊണ്ടിരുന്നു.
ഫിലിപ്പിനൊ പെണ്‍കുട്ടി ഇടക്കിടെ കാമുകന്റെ ശരീരത്തില്‍ നിന്ന് കുതറിമാറി നിന്ന് കിതച്ചു
അവളുടെ ശരീരം നിറയെ വെളുത്ത മണലായിരുന്നു.
കുറെ കുട്ടികള്‍ വലിയൊരു ബോളുമായി വന്ന് വെള്ളത്തില്‍ കളിയാരംഭിച്ചു.
അപ്പുവിനേയും മാളുവിനേയും ഓര്‍മ്മ വന്നു.
അവര്‍ ഇതറിയുമ്പോള്‍ പരിഭ വിക്കും
ഒറ്റക്ക് അമ്മയും അച്ഛനും കടലില്‍ ……………………………..
അവരെ കൂടാതെ ഇതാദ്യമാണ്
അവരുടെ സ്വപ്നങ്ങള്‍ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ കൂടെ കൂട്ടാന്‍ തോന്നിയില്ല. …
അച്ഛനും അമ്മേം വരുന്വോള് മക്കള്‍ക്ക് സ്വര്‍ണ്ണമത്സ്യങ്ങളെ കൊണ്ടുത്തരാട്ടോ..!
അങ്ങിനെ നമ്മുടെ അക്വേറിയം നിറച്ചും സ്വര്‍ണ്ണമത്സ്യങ്ങളായിരിക്കും

നിര്‍മ്മലാന്റിയുടെ വീട്ടിലാക്കുന്വോള്‍ ശ്യാം അവരെ സമാധാനിപ്പിച്ചു .
രണ്ടാഴ്ച മുന്വാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍ ചത്തു തുടങ്ങിയത്; ശ്യാമിന്റ് ജോലി നഷ്ടമായതും
ആ ആഴ്ചയില് തന്നെയായിരുന്നു വീട്ടിലെ സമാധാന അന്തരീക്ഷതിന് ഭംഗം വരാന്‍ തുടങ്ങിയിരുന്നു.
കറന്റു ബില്ലില്‍ തുടങ്ങിയത് പാല് പച്ചക്കറി തുടങ്ങിയവയിലേക്കും വ്യാപിച്ചു.ആരും അറിയാതിരിക്കാന്‍ ഒരുപാട് ശ്രമിച്ചു പക്ഷേ ഒടുവില്‍……………………

മിനിസ്ക്രീനിലെ പട്ട് സാരിയുടുത്ത പെണ്‍കുട്ടിക്ക് വായിക്കാന്‍ എന്നും ഇഷ്ടമ്പോലെ വാര്‍ത്തയാണ്. പുറപ്പെട്ടുപോകുന്നവരുടെ വാര്‍ത്തകള്‍………………കാറുകള്‍ ഉപേക്ഷിച്ചനിലയില്‍
വാടകകൊടുക്കാനില്ലാതെ ലോണുകളടക്കാന്‍ നിവ്രുത്തിയില്ലാതെ……………
എല്ലാവരുടെയും സംസാരത്തില് ആ ഒറ്റ വിഷയം മാത്രം ......................
വയസ്സന് വയസ്സിയുമായി എന്തോ പറഞ്ഞ് പിണങ്ങിയെന്ന് തോന്നുന്നു.
ശ്യാം കൊണ്ടു വന്ന ബീര്‍കാനുകള്‍ മുഴുവനും തീര്‍ത്ത മട്ടുണ്ട്.
സൂര്യന്‍ കടലിനു തന്റ് ചുവപ്പുകള്‍ മുഴുവനും സമ്മാനിച്ച് അതിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു
ഫിലിപ്പിനൊ പെണ്‍കുട്ടി കാമുകന്റ് വിരല്‍തുന്വില്‍ തൂങ്ങി പോകാനൊരുങ്ങുന്നു.
ശ്യാം ചുവന്ന കണ്ണുകളുമായി അടുത്തെത്തി. എന്താ പോകുകയല്ലെ..?
അയാളുടെ നോട്ടത്തില്‍ നിന്നവള്‍ക്കതാണ് ചോദ്യമെന്ന് മനസ്സിലായി… ….
ആദ്യമായാണ് കുട്ടികളില്ലാതെ……അവളുടെ ശബ്ദ്മിടറി…
അവരെ നിര്‍മ്മലാന്റി നോക്കിക്കോളും നീ വാ…………….അയാള്‍ കയ്യില്‍ പിടിച്ചു വലിച്ചു
നിര്‍മ്മലാന്റി നോക്കിക്കോളും ……….
കുട്ടികളില്ലാത്ത അവര്‍ക്ക്.. ഒരുപക്ഷേ…………………………
അവര്‍ ഓടുകയായിരുന്നു വെളുത്തമണലിലൂടെ ………..ശ്യാം അവളുടെ ശരീരത്തെ മുന്വില്ലാത്ത ആവേശത്തോടെ പുണര്‍ന്നു കൊണ്ടിരുന്നു.
ഒരോ തിരകളെയും അവര്‍ വേറെ വേറെ അറിഞ്ഞു. അവളുടെ മുടിയിഴകള്‍ പവിഴപുറ്റിലുടക്കി.
ഒന്നു തെന്നിമാറിയപ്പോള്‍ അവള്‍‍ക്ക് അവന്റെ വിരല്‍തുന്വ് നഷ്ടമായെന്നു തോന്നി.
അവള്‍ ഒഴുകികൊണ്ടിരുന്നു.............................
നീലനിറമില്ലാത്ത മറ്റൊരു കടലിലേക്ക്………………………………………

8 അഭിപ്രായങ്ങൾ:

  1. ഉയർന്നു പൊങ്ങിയ സാബത്തികമാന്ദ്യത്തിന്റെ തിരകളിൽ ...കൈ വിട്ടു പോയ സ്വർണ്ണമൽസ്യങ്ങൾ

    കരിയിച്ച്‌ കനലാക്കിയിട്ടു
    പിന്നെയു നീറികൊണ്ട്‌ ..

    ആശംസകൾ നല്ല രചന

    മറുപടിഇല്ലാതാക്കൂ
  2. തിളച്ചു പൊങ്ങുന്നൂ...നിരാശ, കുറച്ചുകൂടി ശാന്തമാകൂ...

    മറുപടിഇല്ലാതാക്കൂ
  3. കഥകൾ ഇഷ്ടമായി...അതിലേറെ രണ്ടു Blog കളുടെയും Tag line എനിക്കു വളരെ ഇഷ്ടപ്പെട്ടു...

    (Oct 30 ലെ പുസ്തകപ്രകാശനത്തിനു കണ്ടിരുന്നു. അന്നു profile നോക്കിയപ്പോൾ profile view count 320 ആയിരുന്നു. ഇപ്പോൾ 350! But no comments! എന്തായലും എനിക്കു "ചമ്മൽ" ഇല്ലാത്തതു കൊണ്ട്‌ ഞാൻ ഗണപതി കുറിക്കുന്നു!)

    മറുപടിഇല്ലാതാക്കൂ
  4. സിന്ധുച്ചേച്ചി.. ആദ്യമായാണ് ഈ ബ്ലോഗില്‍..

    റിസഷന് ശേഷം എന്ത് എന്ന ചോദ്യത്തിന്റെ അത്യന്തം ഭീകരമായ ഒരു ഉത്തരം ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു.. ദൈവമേ..!! എത്ര കുടുംബങ്ങളാണ് ഇങ്ങനെ..!! ഓര്‍ക്കാന്‍ കൂടി പേടി തോന്നുന്ന രീതിയില്‍...

    മറുപടിഇല്ലാതാക്കൂ