വേള്‍ഡ് ആനിമല്‍ ബ്ലോഗേഴ്സ് അസോസിയേഷന്റെ ബെസ്റ്റ് ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തു നിന്നും ആദ്യമായി യു എ ഇയില്‍ എത്തിയതായിരുന്നു രാധികാമേനോന്‍.തന്റെ ഡബ്ലിയൂ ഡബ്ലിയൂ .രാധികാമേനോന്‍ ബ്ലോഗ് സ്പോട്ടീലൂടെ വള്രെ കുറഞ്ഞ വര്‍ഷത്തിനകം തന്നെ ഭൂലോകത്ത് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
മനുഷ്യര്‍ പക്ഷിമ്രുഗാദികളോട് കാണിക്കുന്ന ക്രൂരതയായിരുന്നു അവരുടെ ബ്ലോഗിന്റെ പ്രതിപാദ്യ വിഷയം. അന്നവിടെ പങ്കെടുത്ത അന്‍പതോളം ബ്ലോഗേഴ്സും അതേ വിഷയ്ത്തില്‍ ബ്ലോഗുകള്‍ എഴുതി തെളിഞ്ഞവരായിരുന്നു.
തന്റെ പ്രബന്ധം അവതരിപ്പിക്കേണ്ട ഏഴാമത്തെ ഊഴവും കാത്ത് അവര്‍ ശ്വാസം അടക്കിപിടിച്ച് കസേരയില്‍ ഇരിക്കുകയായിരുന്നു. എമിലിയെന്നു പേരായ മെലിഞ്ഞു നീണ്ട യൂറോപ്യന്‍ സുന്ദരി അവരുടെ പെറ്റ് ഡോഗ്സുമായുള്ള ആത്മബനധം പങ്കുവെക്കുകയായിരുന്നു വേദിയില്‍ അപ്പോള്‍. പെറ്റ് ഡോഗ്സിനെ എങ്ങിനെ കെയര്‍ ചെയ്യണമെന്ന് കൊഞ്ചുന്ന ഇംഗ്ലീഷില്‍ അവര്‍ ചവച്ചരക്കുന്നതും നോക്കി രാധികാമേനോന്‍ ഇരുന്നു.അവരുടെ മനസ്സ് ഒരു
കോഴിക്കുഞ്ഞിനെ പോലെപിടക്കുകയായിരുന്നു തനിക്ക് ഉദ്ദേശിച്ച കാര്യങ്ങള്‍ ഇതുപോലെ കണ്‍ വേ ചെയ്യാന്‍ കഴിയുമോ എന്നോര്‍ത്ത് ..............
പ്രസംഗിച്ച് അവര്‍ക്ക് മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഓഫീസിലെ മടുപ്പന്‍ ഉച്ചകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണ് ബ്ലോഗിംങ്ങ് ആരംഭിച്ചത്.ആദ്യമാദ്യം ഒരു തമാശമാത്രമായിരുന്നു അത് .പിന്നീട് നല്ല നല്ല കമന്റ്സ് കിട്ടിതുടങ്ങിയതോടെ അതൊരു ക്രേസ് ആയി മാറുകയായിരുന്നു, അങ്ങിനെയാണ് അമ്മൂംമ്മയുടെ കോഴികളെ കുറിച്ച് എഴുതിതുടങ്ങി അത് നാഷണല്‍ ജിയോഗ്രഫിക്കല്‍ ചാനലില്‍ നിന്നും നെറ്റില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും റഫര്‍ ചെയ്ത ഒരു സന്വൂര്‍ണ്ണ ആനിമല്‍ ബ്ലോഗായി മാറിയത്.
ഗോപേട്ടനും കുട്ടികള്‍ക്കും തുടക്കത്തില്‍ എല്ലാമൊരു തമാശയായിരുന്നു. എന്നാല്‍ ബെസ്റ്റ് എനിമല്‍ ബ്ലോഗ് അവാര്‍ഡു കിട്ടുകയും ദുബായിലേക്കുള്ള ഈ ക്ഷണവും കൂടിയായപ്പോള്‍ എല്ലാവരും അതിശയിച്ചു പോയിരിക്കുന്നു.
അടുത്തത് രാധികാമേനോന്റെ ഊഴമായിരുന്നു. ചുവന്ന പട്ടൂസാരി ഒന്നൊതുക്കി പിടിച്ച് അവര്‍ എഴുന്നേറ്റു മൈക്കിന്റെ
മുന്നിലേക്കു നീങ്ങി നിന്ന് ലളിതമായ ഇംഗ്ലീഷില്‍ തന്റെ ബ്ലോഗിനെ കുറിച്ചും അതെഴുതുവാനുണ്ടായ കാരണത്തേക്കുറിച്ചും വിശദീകറിച്ചു. കുട്ടിയായിരിക്കുന്വോള്‍ തന്നെ അവള്‍ക്ക് പക്ഷിമ്രുഗാദികള്‍ എന്നുവെച്ചാല്‍ ജീവനായിരുന്നു.വീട്ടില്‍ ഒരു പോമറെനിയന്‍ പട്ടി മുതല്‍, രണ്ടു ലൌവ് ബേര്‍ഡ്സും ഒരു കുരങ്ങനും അഞ്ചു മുയല്‍ കുഞ്ഞുങ്ങളുമുണ്ട്. പക്ഷേ ആദ്യത്തേ ബ്ലോഗ് കുട്ടിക്കാലത്ത് അമ്മൂമ്മയുടെ വീട്ടില്‍ ഉണ്ടായിരുന്ന കോഴികുഞ്ഞുങ്ങളുടെ ഓര്‍മ്മയാണ്. ഒരു വെക്കേഷന് അമ്മൂമ്മയുടെ വീട്ടില്‍ പോയി നിന്നപ്പോഴായിരുന്നു അത് .ഇളമ്മഞ്ഞനിറമുള്ള ആറു കോഴിക്കുഞ്ഞുങ്ങള്‍.....അവയെ സംരക്ഷിച്ചുകൊണ്ട് ഒരു തടിച്ച അമ്മക്കോഴി. അവക്ക് തീറ്റ കൊടുക്കലും വെള്ളം കുടിപ്പിക്കലും അവയുടെ പിന്നാലെ നടക്കലുമായിരുന്നു പിന്നീട് അവളുടെ ജോലി.പക്ഷേ ഒരു ദിവസം അവള്‍ നോക്കിനില്‍ക്കെയാണ് അതു സംഭവിച്ചത് ഒരു പരുന്ത് ചീറി പാഞ്ഞു വന്ന് അതില്‍ നിന്നും മൂന്നു കുഞ്ഞുങ്ങളെ റാഞ്ചിയെടുത്ത് പറന്നത് തള്ളക്കൊഴിയുടെ കരച്ചിലും ബഹളവും കൊണ്ടൊന്നും കാര്യമുണ്ടായില്ല..പാവം തള്ളക്കൊഴി തടിച്ച ശരീരവുമേന്തി കുറെദൂരം പറക്കുകയും ചെയ്തു.പക്ഷേ അപ്പോഴേക്കും കുഞ്ഞുങ്ങളേയും കൊണ്ട് പരുന്തച്ചന്‍ ഒരു തെങ്ങിന്റെ മണ്ടയില്‍ ലാന്‍ഡ് ചെയ്തിരുന്നു.. അവളുടെ ആദ്യ ബ്ലോഗ് ആ അനുഭവകഥയായിരുന്നു. ആളുകള്‍ക്ക് അത് ശരിക്കും രസിച്ചിരുന്നു.ഇംഗ്ലീഷ് ബ്ലോഗായതിനാല്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കമന്റ്സുകള്‍ കിട്ടൂകയുണ്ടായി.
പക്ഷിമ്രുഗാദികളെ വളരെയധികം കൊന്നൊടുക്കുന്ന ഒരു കാലഘട്ടമാണിതെന്ന് അവര്‍ പ്രസ്താവിച്ചു, കെന്‍ഡുകി ചിക്കനും മാക് ഡൊണാള്‍ഡിനും വേണ്ടി എത്ര കോഴികളെയാണ് ദിവസവും കൊന്നൊടുക്കുന്നത്.കൊല്ലാന്‍ വേണ്ടി വളര്‍ത്തുന്ന ഒരു നീചമായ നയമാണ് നാം ഇപ്പോള്‍ ഫോളൊ ചെയ്യുന്നതെന്ന് അവര്‍ ദു:ഖത്തോടെ പറഞ്ഞ് തന്റെ രണ്ട മണിക്കൂര്‍ നീണ്ട പ്രഭാഷണം അവസാനിപ്പിച്ചതോടെ വേദിയില്‍ കരഘോഷം മുഴങ്ങി.
ഗോപനും കുട്ടികളും അവിടെയില്ലാത്തതില്‍ അവര്‍ക്ക് വിഷമം തോന്നി. ഓ അവര്‍ കാണേണ്ടതായിരുന്നു ഇത് . സാമാന്യം സുന്ദരിയും കേന്ദ്രസര്‍ക്കാര്‍ തസ്തികയില്‍ ഉയര്‍ന്ന ശന്വളം വാങ്ങുന്ന ജോലിയും ഉണ്ടെങ്കിലും വീട്ടില്‍ അവര്‍ക്ക് വെച്ചു വിളന്വുന്ന ഒരു സാധാരണ വീട്ടമ്മയുടെ സ്ഥാനം മാത്രമെയുണ്ടായിരുന്നുള്ളൂ.ഇംഗ്ലീഷിലെ പ്രൊണൊന്‍സേഷന്‍ ശരിയല്ലയെന്നു പറഞ്ഞ് ഐസി എസ്സി സിലബ്സിലുള്ള മകളും അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ഗോപനും അവളെ കളിയാക്കാറുണ്ടായിരുന്നു.
ബ്ലോഗേഴ്സ് മീറ്റ് കഴിഞ്ഞപ്പോഴേക്കും നേരം ഉച്ചയോടടുത്തിരുന്നു. അതു വരെ നെറ്റിലെ മുഖമില്ലാത്ത സൌഹ്രുദങ്ങളെ നേരിട്ടൂ കാണുകയും പരിചയം പുതുക്കുകയും ചെയ്യുന്നതിരക്കിലായിരുന്നു എല്ലാവരും എമിലി വന്ന് അവളുടെ കൈയില്‍ കയറിപിടിച്ചു ഇറുകിയ ഒരു ടോപ്പും ചെറിയ ഒരു പാവാടയുമായിരുന്നു അവളുടെ വേഷം ബീയര്‍ കഴിച്ച് അവളുടെ കണ്ണുകള്‍ സന്ധ്യാകാശം പോലെ ചുവന്നിരുന്നു.
ക്രിസ് എന്ന പേരില്‍ പ്രശസ്തനായ ബ്ലോഗര്‍
ക്രിസ്റ്റഫറിനെയും ആല്‍ബര്‍ട്ടിനെയും മെരീനയേയും അവള്‍ അവിടെ വെച്ച് പരിചയപ്പെട്ടു.അപ്പോഴേക്കും ലഞ്ച് റെഡിയായിരുന്നു. വറുത്ത കോഴിക്കഷ്ണങ്ങള്‍ പലരൂപത്തില്‍ വര്‍ണ്ണത്തില്‍...........ചിക്കന്‍ ലോലിപോപ്പുകള്‍ അമ്മൂമ്മയുടെ പരുന്ത് റാഞ്ചി കൊണ്ടു പോയ കോഴികുഞ്ഞുങ്ങളെ പോലെ. വെസ്റ്റേണ്‍ മ്യൂസിക്കിന്റെ നനുത്ത താളത്തില്‍ അവര്‍ സ്വയമറിയാതെ ചുവടുകള്‍ വെച്ചു ..ക്രിസ്റ്റിയുടെ കൈകള്‍ അവളുടെ അരക്കെട്ടിനെ ചുറ്റി വരിഞ്ഞു
അവള്‍ ഒരു ബ്രോയിലര്‍ ചിക്കനെപോലെ പിടഞ്ഞു. അവന്‍ അവളെ വളരെ വിദഗ്ദമായി മയപ്പെടുത്തിയെടുക്കാന്‍ തുടങ്ങി ആദ്യം കഴുത്തില്‍ പിന്നെ മാറില്‍ തുടകളില്‍ .. . ........... ............
ഒഴിഞ്ഞപാത്രങ്ങളിലെ എല്ലിന്‍ കഷ്ണങ്ങള്‍ കുടിച്ചു വറ്റിച്ച ബിയര്‍ കാനുകള്‍ ക്രിസ്റ്റിയുടെ തോളില്‍ ചാരി വേച്ചു വേച്ചു ഹോട്ടല്‍ സീഗളിലെ മൂന്നൂറ്റി അഞ്ചാം നന്വര്‍ ഏസി മുറിയിലേക്ക് നടക്കുന്വോള്‍ അവള്‍ പിറുപിറുത്തു............‘ ദിവസവും എത്ര കോഴിക്കുഞ്ഞുങ്ങളെയാണ് നാം കൊന്നു തിന്നുന്നത്‘ “!!
2010, മാർച്ച് 3, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)