2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച
ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങള്‍
അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിത്യ നിതാന്തമായ നിശബ്ദതയില്‍ നിന്ന് പുറത്തിറങ്ങി ആദ്യമായി പുറം ലോകം കാണുന്ന
കുഞ്ഞിനെ പോലെ സെറീനാ മേരി ജോസഫ് അന്ന് കണ്ണാടിയിലെ തന്റെ ക്രൂശിത രൂപത്തിലേക്ക് തുറിച്ച് നോക്കി നിന്നു.
നരച്ച കുന്നുകള്‍ പോലെയുള്ള തലമുടി , ഇടിഞ്ഞ മലഞ്ചെരിവുകള്‍ പോലുള്ള തോളുകള്‍, ഉറക്കമില്ലാതെ ദാഹിച്ചു
വലഞ്ഞ കണ്ണുകള്‍.
അവള്‍ ഒരു ചുളിവു പോലും വീഴാത്ത കിടക്കയിലേക്ക് നോക്കി നിശ്വസിച്ചു. ഇന്നലെ വരെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ? ഉള്ളതു പോലെ തോന്നിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല.... ഒരു മാംസപിണ്ഡം മാത്രം.ചുമലുകള്‍ കുഴഞ്ഞ് പാതി മരിച്ച്...............അവരുടെ കിടപ്പറ പണ്ടത്തേതിലും ഉണങ്ങി വരണ്ടിരുന്നു.അവള്‍ ചുണ്ടുകള്‍ കടിച്ച്
മുഖത്തിന് ഒരു മയം വരുത്താന്‍ ശ്രമിച്ചു. ജനാലകള്‍ തുറന്നിട്ടു.അപ്പുറത്തെ അപ്പാര്‍ട്ടുമെന്റിലെ സുന്ദരിയായ പെണ്‍കുട്ടി അവളെ നോക്കി ചിരിച്ചു.. തിരിച്ചും ചിരി പോലെ എന്തൊ വരുത്താന്‍ ശ്രമിച്ച് അവള്‍ പരാജയപ്പെട്ടു.
അവളുടെ പേര്‍ എന്തായിരിക്കും....?
ജോസഫിന്റെ കണ്ണുകള്‍ക്കു മുന്‍പില്‍ ആ സുന്ദരി വന്നുപെടാതിരിക്കാനായി അവള്‍ ആ ജാലകങ്ങള്‍ തുറക്കാറെ ഉണ്ടായിരുന്നില്ല.
അവള്‍ പതുക്കെ നടന്ന് ജോസഫിന്റെ കമ്പോസിംഗ് മുറിയിലെത്തി.......അയാളുള്ളപ്പോള്‍ ആര്‍ക്കും ആ മുറിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല....ചുമരില്‍ തൂക്കിയിട്ടിരുന്ന ഗിത്താറ് ജോസഫിന്റെ നിശ്ചലമായ ശരീരം പോലെ .............അവള്‍ വെറുതെ അതിലൂടെ വിരലോടിച്ചു....അയാളുടെ നീണ്ട വിരലുകളുടെ ചൂട് അപ്പോഴും അതിനുണ്ടെന്നു തോന്നി........
നിലത്തും മേശപ്പുറത്തുമായി ചിതറിക്കിടക്കുന്ന മ്യൂസിക് നോട്ടുകള്‍.....ജോസഫിന്റെ മനസ്സു പോലെ അവള്‍ക്ക് മനസ്സിലാവാതെ കിടന്നു
നിറയെ ചിഹ്നങ്ങള്‍ .........ചിഹ്നങ്ങള്‍ക്കൊണ്ട് മാത്രം വരച്ചു വെച്ച ആ ജീവിതം
ഒരിക്കലും വായിക്കാനാവാതെ.........അവള്‍ വിഷമിച്ചിരുന്നു.
എന്നും അയാള്‍ രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കും കാപ്പികുടി കഴിഞ്ഞ് പതിവു നടത്തവും കഴിഞ്ഞു വന്നാല്‍ പിന്നെ വൈകുന്നേരം വരെയും ആ മുറിയിലാണ് ........അയാള്‍ അതിനകത്തിരുന്ന് പുതിയ മ്യൂസിക് നോട്ടുകള്‍ ഉണ്ടാക്കുകയും
അത് ഗിത്താറിന്റെ തന്ത്രികളില്‍ പരീക്ഷിക്കുകയും ചെയ്ത് നിര്‍വ്രുതിയടയുന്വോള്‍ അവള്‍ അടുക്കളയില്‍ സാന്വാര്‍ ഉണ്ടാക്കും ഉപ്പുമാവിന് കടുകു താളിക്കും മുടി ചീകി പിന്നില്‍ കെട്ടി വെക്കും ഇളം നിറമുള്ള കോട്ടണ്‍ സാരികളില്‍ നിന്നൊന്നെടുത്തുടുത്ത് അമ്മക്കുള്ള പ്രഷറിന്റെ ഗുളികയെടുത്ത് കൊടുത്ത് ചോറ്റുപാത്രവും ബാഗുമായി
കോളേജിലേക്കിറങ്ങും.ഗേറ്റു കടക്കുന്വോള്‍ വീണ്ടും തിരിഞ്ഞു നോക്കും ജോസഫിന്റെ മുറിയിലേക്ക് പിന്നെ ചുറ്റുപാടുകള്‍ നിരീക്ഷിക്കും
സുന്ദരിയായ ആ പെണ്‍കുട്ടിയെ കണ്ടാല്‍ ഇളം കറുപ്പ് മുഖത്ത് ഒരു പുച്ഛ ഭാവം വരുത്തും.സുന്ദരമായ ഏതു വസ്തുക്കളോടും അവള്‍ കുട്ടിക്കാലം മുതല്‍ക്കെ പുലര്‍ത്തിയിരുന്നത് അങ്ങിനെയൊരു ഭാവമായിരുന്നു
കറുത്ത മുഖത്ത് അമ്മ പൌഡറിട്ടു മിനുക്കുന്വോള്‍, കനമില്ലാത്ത മുടിയിഴകള്‍ രണ്ടു വശത്തേക്കായി പിന്നികെട്ടൂന്വോള്‍ പൊട്ടുതൊടുവിച്ച് സുന്ദരിയായിട്ടൂണ്ടെന്ന് സമാധാനിപ്പിക്കുന്വോളൊക്കെ അവള്‍ ആ ഭാവം മുഖത്ത് വരുത്തിയിരുന്നു.പിന്നീട് കോളേജ് ലക്ചറുടെ നിശബ്ദ ഗൌരവത്തിലേക്ക് ഒതുങ്ങാനും ആ മുഖം മൂടി അവളെ സഹായിച്ചിരുന്നു.
താന്‍ കോളേജിലേക്ക് പോയിക്കഴിഞ്ഞാല്‍ ജോസഫ് സംഗീതപരിപാടി അവസാനിപ്പിക്കുകയും ഗൂഗിള്‍ ചാറ്റിലേക്കു തിരിയുകയും ചെയുമെന്ന് അവള്‍ക്കറിയാമായിരുന്നു....അതുകൊണ്ടു തന്നെ അവള്‍ ഇടക്കിടെ അയാളെ വിളച്ച് ശല്യം ചെയ്തുകൊണ്ടിരിക്കും
നിനക്കെന്താണു വേണ്ടതെന്നു ചോദിച്ച് ഇടക്കവനവളോട് ദേഷ്യപ്പെടും
വൈകുന്നേരത്ത് അവളുടെ കോളെജിന്റെ സൈറ്റിലെ പച്ചവെളിച്ചം കെടുന്നതോടെ അവനും ചാറ്റ് റൂമിന്റെ വാതിലുകളടച്ച് സ്റ്റുഡിയോവിലേക്ക് പോകാനായി ഖദര്‍കുര്‍ത്ത ധരിച്ച് നില്‍ക്കുന്നുണ്ടാവും.
താഴെ കാത്തു നില്‍ക്കുന്ന വണ്ടിയിലേക്ക് എത്തിപ്പെടാനുള്ള തിരക്കിനിടയില്‍ അവളെ വാരിപ്പിടിച്ചൊന്ന് ചുംബിക്കും
പിന്നെ ധ്രുതിയില്‍ യാത്ര പറഞ്ഞ് പടിക്കെട്ടുകള്‍ ഇറങ്ങിപ്പോകും.. ഹാഫ് ഹാന്‍ഡികാപ്ഡ്
നീളന്‍ കുര്‍ത്ത്ക്കിടയിലൂടെ അവന്റെ നീണ്ടുമെലിഞ്ഞ് സുന്ദരമായ ശരീരം നൊക്കി അവള്‍ പിറുപിറുക്കും......
പിന്നീട് അവള്‍ കമ്പ്യൂട്ടറിന്റെ നീലജാലകം തുറക്കും.അവന്‍ കടന്നുപോയ വഴികളില്‍ അവനെ തിരയും. എല്ലാവഴികളില്‍ നിന്നും സൈന്‍ ഔട്ട് ചെയ്തിട്ടായിരിക്കും അവന്‍ പോയിരിക്കുക.എന്നാലും ചിലപ്പോള്‍ ചെറിയ ചില കച്ചിത്തുരുന്വുകള്‍ കിട്ടും അതിലൂടെ അവള്‍ ഉറുന്വിനെപോലെ അരിച്ചു കയറും പിന്നീട് ചില നീല ഞരന്വുകളില്‍ ഉടക്കി നില്‍ക്കും.ഡീലേറ്റാന്‍ മറന്ന ചില സംഭാഷണശകലങ്ങള്‍ വിചിത്രങ്ങളായ ചില പേരുകള്‍, ഫോട്ടോകള്‍ മെസ്സേജുകള്‍ എന്റെ ഭാര്യ പ്രസവിക്കില്ല, അവള്‍ക്ക് വട്ടാണ്............അവള്‍ക്ക് പ്രണയമെന്താണെന്നറിയില്ല.......പിന്നെ ജോലിയും നല്ലൊരു വീടുമുണ്ട് അതുക്ണ്ടിട്ടാണ് ഞാന്‍...............എന്നിങ്ങനെ നീളുന്നു.....സംസാരങ്ങള്‍..........
അപ്പോഴേക്കും അവള്‍ ഇന്‍ബോക്സ് അടക്കും......പിന്നെ ഒറ്റ വീഴ്ചയാണ് കിടക്കയിലേക്ക്............അലറിവിളിക്കുന്ന മനസ്സുമായി
മൂന്നുവര്‍ഷം മുന്‍പ് അയാളെ സ്വന്തമാക്കാന്‍ താന്‍ വീട്ടുകാരോട് നിരന്തരം കലഹിച്ചിരുന്ന നാളുകളോര്‍മ്മയില്‍ വരും
ചെറുപ്പത്തിലേയുള്ള അവളുടെ വാശി അറിയുന്ന വീട്ടുകാര്‍ പിന്നീട് എതിര്‍ത്തില്ല.
എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ച വിവരം പറഞ്ഞിട്ടും ജോസഫിന് പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഉണ്ടായില്ല
നൊ നൊ അതു ശരിയാവില്ല അയാള്‍ എതിര്‍ത്തു.ഒരു ആക്സിഡന്റിനു ശേഷം ഞാന്‍ ഹാഫിലി ഹാന്‍ഡിക്യാപ്ഡ് ആണ്
പിന്നെ മ്യൂസിക് കോളേജില്‍ വെച്ചുണ്ടായ മന്ദീപ് കോര്‍ എന്ന പഞ്ചാബി പെണ്‍കുട്ടിയുമായുള്ള ബന്ധം ആറുമാസത്തെ ദാന്വത്യത്തിനു ശേഷമുള്ള അവളുടെ ഇറങ്ങി പോക്ക് ...എന്റെ പരാജയപ്പെട്ട ആത്മാഹത്യാശ്രമം ..........എനിക്കറിയില്ല ഇനിയൊരു ജീവിതം സാധ്യമാണോയെന്ന്.......
നീയെന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ മരിച്ചു കളയും അവള്‍ അവസാന വാക്കെന്നപോലെ പറഞ്ഞു അതവനെ ഉരുക്കിയെന്നു തോന്നുന്നു.
ഓകെ നമുക്കൊന്നു ശ്രമിച്ചു നോക്കാം പക്ഷേ ഒരു കാര്യം എന്റെ ഫ്രീഡം അതെനിക്കു വലുതാണ്.
ഐ വില്‍ ബി എ ഫ്രീ മേന്‍ ഓള്‍വേയ്സ്..........മ്യൂസിക്...... സംഗീതമാണ് എനിക്ക് ഏറ്റവും വലുത് അതിനു ശേഷമേ ബാക്കിയെല്ലാം ഉള്ളൂ.....കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ എന്നെ കെട്ടിയിടാന്‍ നോക്കരുത്
അവള്‍ എല്ലാം സമ്മതിച്ചു ഒരു വിഡ്ഡിയെപ്പോലെ..........
പക്ഷേ വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാള്‍ തുടങ്ങി പൊരുത്തക്കേടുകളും...വളര്‍ന്നു വളര്‍ന്ന് അതിന് മറയില്ലാതായി.......പാതിരാത്രിയില്‍ അവരുടെ മുറിയില്‍ നിന്നുള്ള അലര്‍ച്ചകളും, അപശബ്ഡങ്ങളും മ്ല്‍പ്പിടൂത്തങ്ങളും
അചഛനേയും അമ്മയേയും ഭയപ്പെടുത്തി.....ദേഷ്യം വരുന്വോള്‍ അവള്‍ പൂച്ചയെപ്പോലെ അവനെ മാന്തിപ്പറിച്ചു. ചവിട്ടി താഴെയിട്ടൂ. അയലത്തെ സുന്ദരിയെ നോക്കിയതിന്, ചാറ്റുറൂമിലെ അവിഹിതസംസാരങ്ങള്‍ക്ക്,കണ്‍സര്‍ട്ടിനാണെന്നും പറഞ്ഞ് ഒരു പാട്ടുകാരിയുമായി കറങ്ങിയതിന്
അങ്ങിനെയങ്ങിനെ നിരന്തരം വഴക്കുകള്‍ മാത്രമായി..വീടിനുചുറ്റുമുള്ള നിഴലിനെപോലും അവള്‍ ഭയ്ന്നു.സുന്ദരികളുള്ള ബന്ധുവീട്ടില്‍ പോലും അവനുമായി പൊകാതെയായി.കണ്ണു തെറ്റിയാല്‍ കട്ടു തിന്നുന്ന കണ്ടന്‍പൂച്ചയായിരുന്നു അവള്‍ക്ക് അവന്‍..
അപ്പാര്‍ട്ടൂമെന്റുകളില്‍ നിന്ന് അപ്പാര്‍ട്ടുമെന്റുകളിലേക്ക് മാത്രം നടന്നു ശീലമുള്ള അവള്‍ക്കറിയില്ലായിരുന്നു.പ്രചണ്ഡമായ സംഗീതലോകത്തിന്റെ വിചിത്ര സ്വാതന്ത്ര്യ സാധ്യതകളെക്കുറിച്ച്..
സംഗീതപരിപാടികളില്ലാത്ത രാത്രികളില്‍ അവള്‍ ഉറങ്ങിക്കഴിയുന്വോള്‍ അവന്‍ കാമുകിമാരുമായി ചാറ്റ് റൂമില്‍ സല്ലപിച്ചു.ചാറ്റ്രൂമില്‍ കണ്ട വിചിത്രപേരിലെ സുന്ദരിമാര്‍ക്കെല്ലാം അവള്‍ വെടിപുള്ള ഇംഗ്ലീഷില്‍
ഭീഷിണി മെസ്സെജുകള്‍ അയച്ചു, അയാളെ വിട്ടൂതരാന്‍ ആഞ്ജാപിച്ചു.നിങ്ങള്‍ക്ക് നാണമില്ലെ അയാള്‍ക്ക് ഒരു ഭാര്യയുണ്ടെന്നറിയില്ലെ ..........അവള്‍ അവരോട് ചോദിച്ചു. ജോസഫ് പലപ്പോഴും അവളോട് പിണങ്ങി സ്റ്റുഡിയോയില്‍ ആക്കി ഉറക്കം .
എന്നെ മാത്രം എന്നെ മാത്രം എന്ന സ്വാര്‍ത്ഥതയുടെ പൂച്ചയാണ് നിന്റെ ഉള്ളില്‍ കിടന്നു മ്യാവൂ വെക്കുന്നതെന്ന് പറഞ്ഞ് ചിലപ്പോഴൊക്കെ അവളുമായി വഴക്കടിച്ചു
പിന്നെ അതെല്ലാം വെറുതെയാണെന്നും അയാളുടെ തന്നെ ഫേയ്ക്ക് ഐഡികളാണെന്നു പറഞ്ഞ് സമാധാനിപ്പിച്ചു.,
ഓറഞ്ചു നിറമുള്ള വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്തു കൊണ്ടുപോയി സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു.
എങ്കിലുമവള്‍ അടങ്ങിയില്ല എല്ലായ്പ്പോഴും അയാളെ സംശയത്തോടെ വീക്ഷിച്ചു.അയാളുടെ പോക്കറ്റ്മണികള്‍ വെട്ടിച്ചുരുക്കി.കണ്‍സര്‍ട്ടുകളില്‍ നിന്ന് കിട്ടുന്ന പണത്തിന്റെ കണക്കുകള്‍ ചോദിച്ച് വഴക്കുണ്ടാക്കി.ചീരയും പൂവും വില്‍ക്കുന്ന പെണ്‍കുട്ടിയെപോലും ഗേറ്റിനിപ്പുറത്തേക്ക് കയറ്റരുതെന്ന് അമ്മയോട് നിര്‍ദ്ദേശിച്ചു.അവന്‍ കണ്‍സര്‍ട്ടിന്
പോയ ദിവസങ്ങളില്‍ അസ്വസ്ഥമായ മനസോടെ ഫേയ്സ്ബുക്കിലും മൈസ്പേസിലുമൊക്കെയുള്ള അവന്റെപേജുകള്‍ പരിശോധിച്ചു.അതിലെ പേരുകള്‍ക്ക് പിറകിലുള്ള അറിയാത്ത മുഖങ്ങളോട് വഴക്കടിച്ചു. ഉനമാദിനിയെപ്പോലെ ഉറക്കമിളച്ച് മുറികളില്‍ നിന്ന് മുറികലിലേക്ക് നടന്നു.മങ്ങിയ നിറമുള്ള സാരികള്‍ ധരിച്ച് ആള്‍ത്താരയിലെ ചോരവാര്‍ന്നൊലിക്കുന്ന ക്രൂശിത രൂപത്തിന് മന്‍പില്‍ നിന്ന്
നിന്ന് മുട്ടുകുത്തി പ്രാര്‍ഥിച്ചു.
അത് സംഗീതമയമായ ഒരു രാത്രിയായിരുന്നു. ദില്ലിയിലെ കലാസാംസാരികവേദി സംഘടിപ്പിച്ചത്.വിവിധ ഭാഷയിലുള്ള പ്രശസ്തരായ സംഗീതഞ്ജര്‍ പങ്കെടുത്തത്.. ജോസഫ് മതിമറന്ന് ഗിറ്റാര്‍ ആലപിച്ച ഒരു രാത്രിയായിരുന്നു അത്.
സെറീന വേദിയിലിരുന്ന് താന്‍ വളര്‍ത്തുന്ന ഒരു പൂച്ചക്കുട്ടിയെ പോലെ അയാളെ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു.
മടക്കയാത്രയില്‍ ജോസഫ് വളരെയധികം അസ്വസ്ഥനായി കാണപ്പെട്ടു.ചിലപ്പോള്‍ വലിയ കണ്‍സര്‍ട്ടുകള്‍ കഴിഞ്ഞാല്‍ അയാള്‍ ഇങ്ങിനെയാണ് .... പെട്ടന്ന് ഒരു വളവുതിരിഞ്ഞതും കാറ് എതിരെ വന്ന ലോറിയുടെ മേല്‍ ഇടിച്ചു തെറിച്ചതും സ്വപ്നത്തിലെന്നപോലെ അവളറിഞ്ഞു,
നിണ്ട ഉറക്കത്തില്‍ നിന്നെന്ന പോലെയുണര്‍ന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് ജോസഫിനെയായിരുന്നു.
കട്ടിലില്‍ ചാരിവെച്ച ഗിത്താര്‍ പോലെ ജോസഫ് ജീവചഛവമായി.....ഗിത്താറില്‍ പതിഞ്ഞുപൊയ ആ വിരലുകള്‍ പിന്നെ ചലിച്ചില്ല...........
അയാളുടെ ജീവിതം ആ കിടപ്പുമുറിയിലെക്കു ചുരുങ്ങി....അടഞ്ഞ ജനവാതിലുകളുള്ള ആ മുറിയില്‍ ജോസഫിന്റെ പാതി മരിച്ച ശരീരത്തിനവള്‍ കൂട്ടിരുന്നു...ദിവസങ്ങള്‍ അങ്ങിനെ കഴിഞ്ഞു പോകുന്നത് അവനും അവളും അറിയുന്നുണ്ടായിരുന്നില്ല. അവര്‍ ആ മുറിയിലെ അത്യാവശ്യം ചില വസ്തുക്കളില്‍ ഒന്നായി തീര്‍ന്നിരുന്നു...
അതിന്റെ നാലുചുമരുകളാണ് ലോകത്തിന്റെ അതിരുകളെന്ന് വിശ്വസിക്കാന്‍ അതിനകം അവര്‍ ശീലിച്ചിരുന്നു
ജോസഫിന്റെ ഉറക്കഗ്ഗുളികകള്‍ കുറേശ്ശെയായി അവളും സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു.ഒരു തരത്തില്‍ താനും ഒരു വികലാംഗയാണെന്ന് അവള്‍ക്കു തോന്നി ജോസഫിന്റെ തളര്‍ച്ചയോടെ ജീവിതത്തിന്റെ ചലനങ്ങള്‍ നഷ്ടമായിരിക്കുന്നു....അത് ഒരു മാംസപിണ്ഡം പോലെ കട്ടിലില്‍ കിടന്നിഴയുയാണ്
ഒരു ദിവസം ജോസഫ് കമ്പ്യുട്ടറിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നറിഞ്ഞ് അവള്‍ അത് തുറന്നു കൊടുത്തു. അയാളുടെ മെയില്‍ ഐഡി അടിക്കാനുള്ള ആവശ്യത്തെയും അനുസരിച്ചു..അവള്‍ ഒരുപാടു തവണ ചോദിച്ചിട്ടും പറയാത്ത പാസ് വേഡിനായി അയാള്‍ അവളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി.അവള്‍ സ്വന്തം പേര്‍ അതില്‍ റ്റൈപ്പ് ചെയ്ത നിമിഷം അയാളൂടെ സ്വകാര്യതകളുടെ വാതായനങ്ങള്‍ ഒന്നൊന്നായി അവള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടു.
അയാളുടെ മെയിലുകള്‍ ചെക്ക് ചെയ്യലും മറുപടി അയക്കലും അങ്ങിനെ അവളുടെ ചുമതലയായി.
പിന്നെയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ ജോസഫിന് എണിറ്റിരിക്കാമെന്നും ലാപ് ടോപ് മടിയില്‍ വെച്ച് കാര്യങ്ങള്‍ ചെയ്യാമെന്നുമായപ്പോള്‍ അവള്‍ വീണ്ടും പള്ളിയില്‍ പോകാന്‍ തുടങ്ങി ......അച്ചന്റെ കൈയിലെ കുരിശു രൂപത്തിലേക്ക് നോക്കിയിരിക്കുന്വോള്‍ അവള്‍ക്ക് മനസ്സിന് എന്തെന്നില്ലാത്ത ഒരു ശാന്തത കൈവരുന്ന പോലെ തോന്നി
ഒരു ദിവസം ഞായറാഴ്ചയിലെ പതിവു പള്ളിയില്‍ പോക്കിനു ശേഷം തിരിച്ചെത്തിയപ്പോള്‍ അവള്‍ കണ്ടു മുറിയില്‍ തീര്‍ത്തും അന്ധകാരം ..അങ്ങിനെ പതിവുള്ളതല്ല ജോസഫിന്റെ തലക്കു മുകളിലാണ് സ്വിച്ച് എന്നിരുന്നാലും ലൈറ്റിട്ടു വെച്ചിട്ടാണ് അവള്‍ പുറത്തു പോയിരുന്നത്
ജെഗ്ഗില്‍ നിന്നും വെള്ളമെടുത്തു കുടിക്കുന്വോഴും ലാപ് ടോപ്പ് ഓണ്‍ ചെയ്യുന്വോഴും മറ്റും വീണു പോവാതിരിക്കാനായിരുന്നു അത്
അവള്‍ പതുക്കെ ചാരിയ വാതിലിലൂടെ അകത്തേക്കു നോക്കി ഇരുട്ടില്‍ ആദ്യം ഒന്നും വ്യക്തമായില്ല കമ്പ്യൂട്ടറിന്റെ നീലവെളിച്ചം മാത്രം കുറെ കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു കിടക്കയില്‍ ജോസഫ് പൂര്‍ണ്ണ നഗ്നനായി ഇരിക്കുന്നു..മടിയില്‍ തുറന്നു വെച്ച കപ്യുട്ടര്‍ ജാലകത്തിലൂടെ ആ നഗ്നത യിലേക്ക് വിടര്‍ന്ന കണ്ണൂകള്‍ പായിക്കുന്ന മറ്റൊരു രൂപം അവന്റെ കൈയില്‍ അച്ചന്റെ കൈയിലുണ്ടായിരുന്ന പോലത്തെ കുരിശ് അത് അവന്‍ താളത്തില്‍ ആട്ടുന്നു
അവളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന അതേ മരക്കുരിശ്..........
അവനതില്‍ ഗിത്താറിലെന്നോണം മീട്ടൂന്നു........അതില്‍ നിന്ന് ചോര്‍ന്നൊലിക്കുന്ന ദ്രാവകത്തിന്റെ നിറമെന്താണ്
മഞ്ഞ, നീല വെള്ള അതോ ഓറഞ്ചു കലര്‍ന്ന സന്ധ്യകളുടെ..........അവള്‍ അയാള്‍ക്കു നേരെ കുതിച്ചു
ക്ഷീണിച്ച ആ ശരീരത്തിന്റെ അവസാന കിതപ്പും ഉള്ളിലേക്കാവാഹിച്ചതിനു ശേഷം മാത്രമേ അവള്‍ പിടി അയച്ചുള്ളൂ
അചഛനേയും അമ്മയേയും തീര്‍ഥാടനക്കാരുടെ വണ്ടിയില്‍ യാത്രയയച്ച് വീടിന്റെ വാതില്‍ പൂട്ടിയിറങ്ങുന്വോള്‍ അവളുടെ മനസ്സ് ശാന്തമായിരുന്നു. ഇനിയൊന്നിനേയും ഭയക്കാനില്ല..വിലപിടിച്ച വസ്തുക്കളൊന്നും അകത്തില്ല.ജോസഫിന്റെ സംഗീത ഉപകറണങ്ങളെല്ലാം പ്രിയപ്പെട്ട ഗിറ്റാര്‍ അടക്കം അവള്‍ മ്യൂസിയംകാര്‍ക്ക് കൊടുത്തിരുന്നു.ഓര്‍മ്മകള്‍ ഒന്നും ബാക്കിവെക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടീല്ല. നീളന്‍ കാറ്റാടിമരങ്ങള്‍ക്കിടയിലൂടെ
നടന്ന് അവള്‍ പ്രിന്‍സിപ്പാളുടെ റൂമിലെത്തി.ആറു മാസത്തേക്കുള്ള ലീവ് ലെറ്ററില്‍ ഒപ്പിടൂന്വോള്‍ അയാള്‍ പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല..........
അവള്‍ കോളേജ് വരാന്തയിലൂടെ നടന്നു.
സീസര്‍ സീസര്‍........ഐ നെവെര്‍ ബിലീവ് ഓണ്‍ സെറിമണീസ്
യെറ്റ് നൊവ് ദേ ഫൈറ്റ് മീ.......കാലിപൂര്‍ണ്ണിയയുടെ വാക്കുകള്‍ ക്ലാസു മുറിയില്‍ സെറീനാ മേരി ജോസഫ് എന്ന ഇരുനിറക്കാരി ടീച്ചര്‍ ജൂലിയസ് സീസര്‍ പഠിപ്പിക്കുകയാണ് ..............
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)